പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020ല്‍ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും. എല്ലാ വര്‍ഷവും ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന പട്ടികയിലാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിയും ഇടംപിടിച്ചിരിക്കുന്നത്.
ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്ഡെന്, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങിയവര്‍ക്കൊപ്പമാണ് കെ.കെ.ശൈലജയെയും വായനക്കാര്‍ തെരഞ്ഞെടുത്തത്. ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്റ്റേസി അബ്രാംസ്, ബയോന്‍ടെക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒസ്ലെം ടുറെസി, ബെലറേഷ്യന്‍ രാഷ്ട്രീയ നേതാവ് സ്വെറ്റ്ലെന ടിഖനോവ്സ്കയ, തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍, അന്തരിച്ച യുഎസ് സുപ്രീം കോടതി ജഡ്ജി റൂത് ബാഡര്‍ ഗിന്സ്ബെര്ഗ്, അമേരിക്കന്‍ രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്ലര് സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
നേരത്തെ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും കെ.കെ.ശൈലജക്ക് ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രോസ്പെക്ടസ് മാഗസീന്റെ പട്ടികയിലും ആരോഗ്യമന്ത്രി ഇടം നേടിയിരുന്നു.