Around us

'ഇന്ത്യയിലായിരുന്നെങ്കില്‍ ഈ തീവ്രവാദികള്‍ എന്തു ചെയ്യുമായിരുന്നുവെന്ന് ആലോചിച്ചു', പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ച് മീന ഹാരിസ്

കര്‍ഷക സമരത്തെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്. തന്റെ ചിത്രങ്ങള്‍ കത്തിക്കുന്നത് കാണുന്നത് അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും, ഇന്ത്യയിലായിരുന്നുവെങ്കില്‍ ഇവര്‍ എന്തു ചെയ്യുമായിരുന്നുവെന്ന് ആലോചിച്ചുവെന്നും ട്വീറ്റില്‍ മീന ഹാരിസ് പറയുന്നു.

'തീവ്രവാദികളായ ഒരു ആള്‍ക്കൂട്ടം നിങ്ങളുടെ ചിത്രം കത്തിക്കുന്നത് കാണുന്നത് അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഞങ്ങള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ ഇവര്‍ എന്തു ചെയ്യുമായിരുന്നു എന്ന് ആലോചിച്ചു. ഞാന്‍ പറയാം, 23 വയസ്സുകാരിയായ തൊഴില്‍ അവകാശ പ്രവര്‍ത്തകയായ നൊദീപ് കൗര്‍ അറസ്റ്റ് ചെയ്യപ്പെട്ടു, പൊലീസ് കസ്റ്റഡിയില്‍ വെച്ച് ആക്രമിക്കുകയും, ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. 20 ദിവസത്തിലധം ജാമ്യം നല്‍കാതെ അവരെ തടഞ്ഞുവെച്ചു', കമല ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.

ധീരന്മാരായ ഇന്ത്യന്‍ പുരുഷന്മാര്‍ കര്‍ഷക സമരത്തെ പിന്തുണച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ കത്തിച്ചുവെന്ന് വരെയുള്ള തലക്കെട്ടുകള്‍ കണ്ടു. ഇതില്‍ ഒരു ധീരതയുമില്ലെന്നും, പലരും ഇത് നോര്‍മലായി കാണുകയാണെന്നും മീന ഹാരിസ് വിമര്‍ശിച്ചു.

'ഇത് കാര്‍ഷിക നയത്തെ കുറിച്ച് മാത്രമല്ല, ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിനെ കുറിച്ചും, പൊലീസ് അക്രമം, തീവ്രവാദ ദേശീയത, തൊഴില്‍ അവകാശങ്ങള്‍ക്കെതിരെ ആക്രമണം എന്നിവയെ കുറിച്ച് കൂടിയാണ്. നിങ്ങളുടെ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എന്നോട് പറയരുത്, ഇതെല്ലാം നമ്മുടെ പ്രശ്‌നങ്ങളാണ്', മറ്റൊരു ട്വീറ്റില്‍ മീന ഹാരിസ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Meena Harris About The Protest Against Her

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT