Around us

2001 മുതൽ 17 വരെ ബാലകൃഷ്ണപിള്ള ​ഗണേഷിന് ഒരു രൂപ കൊടുത്തിട്ടില്ല: ശരണ്യ മനോജ്

ആര്‍.ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്രത്തെ ചൊല്ലിയുള്ള വിവാദം കെ.ബി ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനെന്ന് ബാലകൃഷ്ണപിള്ളയുടെ ബന്ധുവും ഒരുകാലത്തെ വിശ്വസ്തനുമായിരുന്ന ശരണ്യ മനോജ്. 2001 മുതല്‍ 2017 വരെ ബാലകൃഷ്ണപിള്ള ഗണേഷിന് ഒരു രൂപ കൊടുത്തിട്ടില്ല, പല സ്ഥലങ്ങളില്‍ വീടുകള്‍ വാങ്ങാന്‍ അടക്കം വലിയ സമ്പത്ത് കൈമാറിയത് മൂത്തമകള്‍ക്കാണെന്നും ശരണ്യ മനോജ്.

അച്ഛനുമായി ഇടഞ്ഞതിന് ശേഷം 2001ന് ശേഷം ഗണേഷ് കുമാറിന് അദ്ദേഹം ഒന്നും കൊടുത്തില്ല. മൂത്ത മകള്‍ ഉഷയുടെ മകളുടെ വിവാഹച്ചെലവടക്കം വഹിച്ചത് ബാലകൃഷ്ണപ്പിള്ളയാണ്. ഉഷചേച്ചിക്ക് ട്രിവാന്‍ഡ്രത്ത് മൂന്ന് വീടുണ്ട്. ലണ്ടനില്‍ ഉഷചേച്ചിയുടെ മകള്‍ക്ക് വീട് വാങ്ങാന്‍ മൂന്ന് കോടി കൊടുത്തിരുന്നു. ബാംഗ്ലൂരിലും ചെന്നൈയിലും ഫ്‌ളാറ്റുണ്ട്. മൂന്നരക്കിലോയിലധികം സ്വര്‍ണം കൊടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലാണ് പ്രതികരണം.

ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത് ഞാനാണെന്ന വ്യാജപ്രചരണം നടക്കുന്നുണ്ട്. ഉഷചേച്ചി ഉന്നയിച്ച ഒരു ആരോപണം സോളാര്‍ വിഷയത്തിലെ വിവാദസ്ത്രീയുമായി ബന്ധപ്പെടുത്തിയും ഗണേഷ് കുമാറിനെതിരെ ആരോപണം ഉഷചേച്ചി നടത്തിയിട്ടുണ്ട്. 2017ല്‍ ഒരു വില്‍പ്പത്രത്തില്‍ ഗണേഷ് കുമാറിന് ഒരു സെന്റ് ഭൂമി പോലും കൊടുത്തിട്ടില്ല. അത് അന്നത്തെ തര്‍ക്കത്തെ തുടര്‍ന്നാണ്. സ്വത്ത് നശിപ്പിക്കുന്ന ആളല്ല ഗണേഷ് കുമാര്‍ എന്ന് മനസിലാക്കിയാണ് അവസാനകാലത്ത് സ്വത്ത് നല്‍കാന്‍ തയ്യാറായത്.

പെൺമക്കൾക്കാണ് ബാലകൃഷ്ണപ്പിള്ള കൂടുതൽ സ്വത്തുക്കൾ നൽകിയത്. ഇപ്പോഴത്തെ വിവാദങ്ങൾ ഗണേഷിന്റെ രാഷ്ട്രീയ ഭാവി തകർക്കാനാണെന്നും മനോജ് . ദീർഘകാലമായി ഗണേഷുമായി അഭിപ്രായ വ്യത്യാസത്തിലാണ് ഗണേഷുമായുള്ള വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടാണ് വിൽപത്ര വിവാദത്തിൽ ഗണേഷിന് പിന്തുണ നൽകുന്നതെന്നും മനോജ്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT