Around us

‘കോണ്‍ഗ്രസും കേജ്‌രിവാളും തീവ്രവാദികള്‍ക്ക് ബിരിയാണി നല്‍കുന്നു, ഞങ്ങള്‍ വെടിയുണ്ടയും’, വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് 

THE CUE

തീവ്രവാദികള്‍ക്ക് കോണ്‍ഗ്രസും കേജ്‌രിവാളും ബിരിയാണി വിളമ്പുകയാണെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് കേജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുകയാണ്. അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം പോലും നല്‍കുന്നില്ല. സര്‍ക്കാര്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് വിഷം കലര്‍ന്ന വെള്ളമാണ് കുടിക്കാന്‍ നല്‍കുന്നതെന്നാണ് ഒരു സര്‍വ്വേ പറയുന്നത്. പക്ഷേ അവര്‍ ഷഹീന്‍ ബാഗിലെയും മറ്റും പ്രതിഷേധക്കാര്‍ക്ക് ബിരിയാണിയാണ് നല്‍കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ, ഞങ്ങള്‍ എല്ലാ തീവ്രവാദികളെയും കണ്ടെത്തി, അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ടകളാണ് നല്‍കുന്നതെന്നും യോഗി ആദിത്യനാഥ് റാലിയില്‍ പറഞ്ഞു.

പാക്കിസ്താനില്‍ നിന്ന് പണം കൈപ്പറ്റിയവരായിരുന്നു കാശ്മീരില്‍ കല്ലെറിഞ്ഞ് പൊതുമുതല്‍ നശിപ്പിച്ചത്. കേജ്‌രിവാളിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ അതെല്ലാം നിലച്ചു. പാക്കിസ്താന്‍ തീവ്രവാദികളെ നമ്മുടെ പട്ടാളക്കാര്‍ നരകത്തിലേക്ക് അയക്കുകയാണ്. കോണ്‍ഗ്രസും കേജ്‌രിവാളും അവര്‍ക്ക് ബിരിയാണിയാണ് നല്‍കിയിരുന്നത്. തങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് വെടിയുണ്ടകളാണെന്നും ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ യോഗി ആദിത്യനാഥ് പറഞ്ഞു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT