Around us

ലാവലിന്‍ കേസില്‍ ആരോപണ വിധേയനായ ദിലീപ് രാഹുലന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമെന്ന് സംശയിക്കുന്നതായി എം.ടി രമേശ്

ലാവലിന്‍ കേസില്‍ ആരോപണ വിധേയനായ ദിലീപ് രാഹുലന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് എം.ടി രമേശ്. യുഎഇ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ 31ാമത്തെ അതിഥി ദിലീപ് രാഹുലനായിരുന്നുവെന്നും എം.ടി രമേശ്.

യുഎഇ ഭരണാധികാരിക്കൊപ്പം ഈ പരിപാടിയിലേക്ക് ദിലീപ് രാഹുലനെ ക്ഷണിച്ചത് സ്വപ്‌നാ സുരേഷ് ആണെന്നും എം.ടി രമേശ് ആരോപിക്കുന്നു. ദിലീപ് രാഹുലന്‍ സ്വര്‍ണ്ണക്കടത്തില്‍ കാരിയറായി പ്രവര്‍ത്തിച്ചോ എന്ന് സംശയമുണ്ടെന്നും എം.ടി രമേശ്. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട ദിലീപ് രാഹുലന്‍ ഔദ്യോഗിക സുരക്ഷയോടെ കരളത്തിലെത്തിത് ഗൗരവകരമാണെന്നും എം.ടി. രമേശ്.

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ, 'ഇന്നസെന്റ്' ഒരു സറ്റയർ സിനിമ: സംവിധായകൻ സതീഷ് തൻവി

19 ദിവസം കൊണ്ടാണ് സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത്, വരവേൽപ്പ് ഒരുക്കിയത് 21 ദിവസം കൊണ്ട്: സത്യൻ അന്തിക്കാട്

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' പൂജ

അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കവുമായി 'വിക്ടോറിയ' തിയറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

SCROLL FOR NEXT