'മഹാ രഹസ്യങ്ങള്‍' ദൈവസാക്ഷ്യത്തില്‍ പറഞ്ഞു തുടങ്ങൂ... കേരളം കേള്‍ക്കട്ടെ, ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് എ എ റഹീം

'മഹാ രഹസ്യങ്ങള്‍' ദൈവസാക്ഷ്യത്തില്‍ പറഞ്ഞു തുടങ്ങൂ... കേരളം കേള്‍ക്കട്ടെ, ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് എ എ റഹീം
Published on

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. ആലുവാ ഗസ്റ്റ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ഒരു കൊലക്കേസ് പ്രതിയുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്തായിരുന്നു മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച എന്ന് റഹീം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

എ എ റഹീം ഫേസ്ബുക്ക് കുറിപ്പില്‍

പണ്ട് ചെയ്ത തെറ്റുകൾക്ക് ദൈവത്തെ സാക്ഷി നിർത്തി ഒരാൾ ഇന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ട്...

പറയൂ സാർ ഇനിയെങ്കിലും,ആലുവാ ഗസ്റ്റ് ഹൗസിൽ അടച്ചിട്ട മുറിയിൽ ഒരു കൊലക്കേസ് പ്രതിയുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്തായിരുന്നു മണിക്കൂറുകൾ നീണ്ട ചർച്ച?ഇതുവരെ പറയാത്ത ആ രഹസ്യം ഇനി ദൈവത്തെ സാക്ഷി നിർത്തി അങ്ങ് പറയൂ...

മല്ലേലിൽ ശ്രീധരൻ നായർ കോടതിയിൽ കൊടുത്ത രഹസ്യ മൊഴി ഇപ്പോഴും ഉണ്ട്.അതിൽ പറഞ്ഞത്, താങ്കളോട് ചോദിച്ചതിന് ശേഷമാണ് സോളാർ പ്രതിക്ക് പണം കൊടുത്തത് എന്നാണ്. ദൈവത്തെ സാക്ഷി നിർത്തി പറയൂ ആ രഹസ്യ മൊഴിയിലെ സത്യം.

ഒരു രാത്രി മുഴുവൻ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്‌ അടയ്ക്കാതെ ഉണർന്നിരുന്നു പണിയെടുത്തത് ഓർമ്മയുണ്ടോ?താങ്കളുടെ വീട്ടിൽ ജോലി ചെയ്ത ഒരു പോലീസുകാരന്റെ ഫോൺ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് സർക്കാരിന്റെ എതിർ സത്യവാങ്മൂലം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അന്ന് രാത്രി മുഴുവൻഎ ജിയുടെ ഓഫീസ്‌.

ദൈവത്തെ സാക്ഷി നിർത്തി പറയൂ...എന്തായിരുന്നു ഒരു സാധാ പോലീസുകാരന്റെ ഫോൺ രേഖ പുറത്തു വന്നാൽ താങ്കളുടെ സർക്കാരിന് കുഴപ്പം?സംസ്ഥാനത്തിന്റെ പൊതുവായ ഏത് താല്പര്യം മുൻ നിർത്തിയായിരുന്നു അന്ന് താങ്കൾ അത്തരം ഒരു നിലപാട് സ്വീകരിച്ചത്?

പറയൂ ദൈവത്തെ സാക്ഷി നിർത്തി പറയൂ....

അന്ന് "മനസ്സക്ഷിയുടെ കോടതിയിൽ"വിട്ടിട്ട് പോയ ഇനിയും പറയാത്ത"മഹാ രഹസ്യങ്ങൾ" ദൈവസാക്ഷ്യത്തിൽ പറഞ്ഞു തുടങ്ങൂ... കേരളം കേൾക്കട്ടെ..

Related Stories

No stories found.
logo
The Cue
www.thecue.in