'ശ്രീരാമകൃഷ്ണന് നിയമസഭയിലെ പ്യൂണാകാന്‍ പോലും യോഗ്യതയില്ല', അധിക്ഷേപ പരാമര്‍ശവുമായി ഏഷ്യാനെറ്റ് അവതാരകന്‍

'ശ്രീരാമകൃഷ്ണന് നിയമസഭയിലെ പ്യൂണാകാന്‍ പോലും യോഗ്യതയില്ല', അധിക്ഷേപ പരാമര്‍ശവുമായി ഏഷ്യാനെറ്റ് അവതാരകന്‍

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ശ്രീരാമകൃഷ്ണന് നിയമസഭയിലെ പ്യൂണായിട്ടിരിക്കാന്‍ പോലും യോഗ്യതയില്ലെന്നാണ് വിനു വി ജോണ്‍ പറഞ്ഞത്.

സ്വപ്‌നാ സുരേഷിനെ 'ഡിപ്ലോമാറ്റ്' എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഇത്തരമൊരു പ്രയോഗം. സ്പീക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിക്കുന്നതായി കെ എന്‍ ബാലഗോപാല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയ്ക്ക് നല്‍കിയ പരിഗണനയാണ് സ്വപ്നക്ക് ലഭിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നുവെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞപ്പോഴാണ് വിനുവിന്റെ പരാമര്‍ശം.

'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ. ആ ചുവന്ന പാസ്‌പോര്‍ട്ടുമായാണല്ലോ ബാലഗോപാല്‍ യാത്ര ചെയ്തത്. പക്ഷേ ശ്രീരാമകൃഷ്ണന്‍ ഇന്ന് ഈ സ്ത്രീയെ ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ചത് ശ്രീരാമകൃഷ്ണന്റെ വിവരക്കേടാണ്. ഡിപ്ലോമാറ്റിനെക്കുറിച്ച് ഇന്ന് അദ്ദേഹം നടത്തിയ വിവരണത്തെക്കുറിച്ച് ശ്രീ ശ്രീരാമകൃഷ്ണന്‍ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല ആ നിയമസഭയിലെ പ്യൂണായിട്ട് പോലും ഇരിക്കാന്‍ യോഗ്യതയില്ല.'

Related Stories

No stories found.
logo
The Cue
www.thecue.in