Around us

28 ദിവസം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍, ഒടുവില്‍ ദളിത് ക്രിസ്ത്യാനി അന്നമ്മയുടെ മൃതദേഹം നാളെ സംസ്‌കരിക്കും

THE CUE

സെമിത്തേരി തര്‍ക്കത്തെ തുടര്‍ന്ന് നീണ്ടുപോയ ദളിത് ക്രിസ്ത്യാനി അന്നമ്മയുടെ സംസ്‌കാരം 28 ദിവസങ്ങള്‍ക്ക് ഒടുവില്‍ വ്യാഴാഴ്ച നടക്കും. കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ 28 ദിവസമാണ് അന്നമ്മയുടെ മൃതദേഹം സൂക്ഷിക്കേണ്ടി വന്നത്. കൊല്ലം തുരുത്തിക്കര സ്വദേശിയെ അടക്കേണ്ടിയിരുന്ന ജെറുസലേം മാര്‍ത്തോമാ പള്ളിയിലെ സെമിത്തേരി സംബന്ധിച്ച് ഉണ്ടായ തര്‍ക്കമാണ് ചടങ്ങുകള്‍ നീക്കിവെയ്ക്കാന്‍ കാരണമായത്. ഒടുവില്‍ ജില്ലാ കളക്ടര്‍ അടക്കം ഇടപെട്ട് ഈ പള്ളിയില്‍ തന്നെ ശവസംസ്‌കാരത്തിന് അവസരം ഒരുക്കുകയായിരുന്നു.

തുരുത്തിക്കരയിലെ ജെറുസലേം മാര്‍ത്തോമാ പള്ളി സെമിത്തേരി ജലാശയങ്ങള്‍ മലിനമാക്കുന്നുവെന്നും മാലിന്യ പ്രശ്‌നം ഉണ്ടാക്കുന്നെന്ന് ആരോപിച്ച് ശാസ്താംകോട്ട സ്വദേശിയും ബിജെപി നേതാവുമായ രാജേഷും കത്തോലിക്ക വിശ്വാസികളുമെത്തിയതോടെയാണ് സംസ്‌കാര ചടങ്ങുകള്‍ മുടങ്ങിയത്. ജില്ലാ കളക്ടറും എംഎല്‍എ കോവൂര്‍ കുഞ്ഞുമോനും ഇടപെട്ടതോടെ വിഷയം സമവായത്തിലെത്തിക്കുകയായിരുന്നു. സെമിത്തേരിക്ക് ചുറ്റുമതില്‍ കെട്ടാനും കല്ലറ കോണ്‍ക്രീറ്റ് ചെയ്യാനും നിര്‍ദേശിച്ചു. പള്ളി ഇടവകയുടെ സാമ്പത്തിക പരാധീനത കാരണം ചുറ്റുമതില്‍ കെട്ടുന്നതിന് ഇളവനുവദിക്കുകയും ചെയ്തു.

കല്ലറ കോണ്‍ക്രീറ്റ് ചെയ്താലും 14 ദിവസങ്ങള്‍ക്ക് ശേഷമേ അടക്കം നടത്താവൂ എന്ന നിബന്ധനയുണ്ടായിരുന്നതിനാലാണ് പിന്നേയും ഇത്രയും ദിവസം വൈകിയത്. ബുധനാഴ്ച വൈകിട്ട് മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ 9 മണിയോടെ അടക്കം ചെയ്യും.

നേരത്തെയും ദളിതരുടെ മൃതദേഹം അടക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. കുന്നത്തൂര്‍ പഞ്ചായത്ത് പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍പ്പുണ്ടായി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലം സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെമിത്തേരിയില്‍ അടക്കുന്നത് ജലാശയങ്ങളെ ബാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT