Around us

പ്രളയഫണ്ട് തട്ടിയത് കോഴിഫാം സ്വന്തമാക്കാന്‍; ആര്‍ഭാടജീവിതവും ലക്ഷ്യമിട്ടെന്ന് പ്രതികളുടെ മൊഴി 

THE CUE

സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പില്‍ പ്രതികളുടെ മൊഴി പുറത്ത്. പൊള്ളാച്ചിയില്‍ കോഴി ഫാം വാങ്ങിയതിന്റെ ബാക്കി പണം നല്‍കാനാണ് പ്രളയഫണ്ട് കൈക്കലാക്കിയതെന്ന് എറണാകുളം കളക്ടറേറ്റ് ജീവനക്കാരന്‍ വിഷ്ണുപ്രസാദും സുഹൃത്ത് മഹേഷും മൊഴി നല്‍കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി സിപിഎം പ്രാദേശിക നേതാവ് എംഎം അന്‍വറിനൊപ്പം തട്ടിപ്പ് നടത്തുകയായിരുന്നു. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപയാണ് വിഷ്ണുപ്രസാദ് അന്‍വറിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്.

ഇതിന് പുറമെ മറ്റ് അഞ്ച് അക്കൗണ്ടുകളിലേക്കും പണം അയച്ചിട്ടുണ്ട്. മറ്റൊരു സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ മാറ്റിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിയ പണമുപയോഗിച്ച് ആര്‍ഭാട ജീവിതവും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കുന്നു. എറണാകുളം കളക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്കാണ് വിഷ്ണു പ്രസാദ്. ഇയാളെ കഴിഞ്ഞദിവസം ഓഫീസിലെത്തിച്ച് തെളിവെടുത്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിക്കുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT