Around us

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കാം, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ടെന്നും പ്രായമുള്ളവര്‍ക്കിടയില്‍ രോഗവ്യാപനം വര്‍ധിച്ചാല്‍ വെന്റിലേറ്ററുകള്‍ തികയാത്ത സ്ഥിതിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളില്‍ ആരും അലസത കാട്ടരുത്. ഏത് വിപത്തിനെയും നേരിടാനുള്ള മനോഭാവം കാണിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ സംസ്ഥാനം കൊവിഡിനെതിരെ പൊരുതി നിന്നു. ഈ അടിത്തറ ശക്തമായി നിലനിര്‍ത്തേണ്ടതുണ്ട്. ഇതുവരെയുള്ളതിനേക്കാള്‍ കടുത്ത നാളുകളാണ് വരാനിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോളനികളിലേക്ക് രോഗം പടരാതിരിക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആരോഗ്യമേഖല വളരെ മെച്ചപ്പെട്ടതാണ്. ആദ്യ രണ്ട് ഘട്ടത്തിലും കൊവിഡിനെ സംസ്ഥാനം നന്നായി നേരിട്ടു. ഏത് സംസ്ഥാനവുമായി താരതമ്യം ചെയ്താലും ഇപ്പോഴും കേരളമാണ് പൊരുതി നില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ എട്ടായിരത്തിലേറെയും കര്‍ണാടകയില്‍ ഏഴായിരത്തില്‍ കൂടുതലുമാണ് മരണസംഖ്യ. ഇതുപ്രകാരമാണെങ്കില്‍ കേരളത്തില്‍ പതിനായിരത്തിലേറെ ആളുകള്‍ മരിക്കുമായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോഴും മരണസംഖ്യ അഞ്ഞൂറില്‍ താഴെയാണെന്നും മന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതുവരെ മരണപ്പെട്ടവരില്‍ ഏറെയും മറ്റ് ഗുരുതര രോഗങ്ങളുളളവരാണ്. മരിച്ചവരില്‍ 90 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരുമാണെന്നും കര്‍ശന ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളജിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT