കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാതരോഗം ; ഒക്സ്‌ഫോഡിന്റെ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാതരോഗം ; ഒക്സ്‌ഫോഡിന്റെ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

കുത്തിവെച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടെത്തിയതിനെ തുര്‍ന്ന് ഒക്സ്‌ഫോഡ്-അസ്ട്രസെനെക കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണ പദ്ധതിയുടെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിെടയാണ് സംഭവം. വാക്‌സിന്‍ കുത്തിവെച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടത് മരുന്നിന്റെ പാര്‍ശ്വഫലമായിരിക്കാമെന്നാണ് കരുതപ്പെടുന്നത്.

കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാതരോഗം ; ഒക്സ്‌ഫോഡിന്റെ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു
'കൊവിഡിന് ഹോമിയോയില്‍ മരുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല', വാക്കുകള്‍ തെറ്റിദ്ധരിച്ചതെന്ന് ആരോഗ്യമന്ത്രി

എന്നാല്‍ രോഗത്തിന്റെ സ്വഭാവമോ മറ്റ് വിശദാംശങ്ങളോ ലഭ്യമല്ല.രണ്ടാം തവണയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കുന്നത്. മുപ്പതിനായിരത്തിലേറെ പേരാണ് പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധരായത്. ഒക്‌സ്‌ഫോഡ് ജൂലായ് 20 നാണ് കൊവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മരുന്ന് വിജയകരമായാല്‍ ഉത്പാദനത്തിനായി ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഒക്‌സ്‌ഫോഡും,അസ്ട്രസെനെകയും തെരഞ്ഞെടുത്തിരുന്നു. 2021 ഓടെ വാക്‌സിന്‍ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിനിടെയാണ് പരീക്ഷണത്തിനിടയില്‍ പ്രതിബന്ധങ്ങളുണ്ടാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in