Around us

'അമിത്ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചു', സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പരാതിയില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. ഇന്‍ഡോറില്‍ നടന്ന ന്യൂ ഇയര്‍ ഷോക്കിടെ മോശപ്പെട്ട പദപ്രയോഗത്തിലൂടെ അമിത്ഷായെയും ഹിന്ദു ദൈവങ്ങളെയും അധിക്ഷേപിച്ചുവെന്നാണ് പരാതി.

ബി.ജെ.പി. എം.എല്‍.എയുടെ മകനായ ഏകലവ്യ ഗൗറാണ് പരാതി നല്‍കിയത്. പരിപാടിയുടെ സംഘാടകരാണ് അറസ്റ്റിലായ മറ്റ് നാല് പേര്‍. ഐ.പി.സി 188, 269, 34, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അഞ്ചുപേരെയും ഇന്‍ഡോര്‍ ജില്ലാ കോടതി ജനുവരി 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മുനവര്‍ ഫാറൂഖിയെ ഹിന്ദു രക്ഷക് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആരോപണം ഏകലവ്യ ഗൗര്‍ നിഷേധിച്ചു. ഗോധ്ര സംഭവവും കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായെയും പരിപാടിയില്‍ അനുചിതമായി പരാമര്‍ശിക്കുകയാണുണ്ടായതെന്നും ഗൗര്‍ ആരോപിച്ചു.

Comedian Munawar Faruqui and 4 others Arrested

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT