Business

‘ഇന്ത്യ ഓരോ കപ്പിലും ആനന്ദം കണ്ടെത്തിയത് നിങ്ങളിലൂടെ’, സ്ഥാപകനായി കറുപ്പണിഞ്ഞ് കഫേ കോഫി ഡേ 

THE CUE

'നിങ്ങള്‍ കാരണമാണ് ഇന്ത്യ ഓരോ കപ്പിലും ആനന്ദം കണ്ടെത്തിയത്, നിങ്ങളെ ഞങ്ങള്‍ക്ക് എക്കാലവും മിസ് ചെയ്യും'. കോഫി ഷോപ്പ് സംസ്‌കാരത്തിന് ഇന്ത്യയില്‍ തുടക്കമിട്ട് വിജയിപ്പിച്ച കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ വിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍ ഇങ്ങനെ കുറിക്കുന്നു. കഫേ കോഫി ഡേയുടെ ചുവപ്പില്‍ വെളുപ്പ് അക്ഷരങ്ങള്‍ തെളിഞ്ഞ ലോഗോ കറുപ്പിലേക്ക് മാറ്റിയാണ് സിസിഡി സോഷ്യല്‍ മീഡിയാ പേജുകള്‍ സ്ഥാപകന് അന്ത്യാദരമര്‍പ്പിച്ചത്.

ഇന്ത്യയില്‍ കോഫി വിപ്ലവത്തിന് തുടക്കമിട്ട, സ്വപ്നങ്ങളോളം വലുപ്പമുള്ള ഹൃദയമുള്ളയാള്‍, ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ബ്രാന്‍ഡിനെ അവതരിപ്പിച്ചയാള്‍ കഫേ കോഫി ഡേ എക്കാലവും ഓര്‍ക്കുമെന്ന് ഇതിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

ട്വീറ്റുകളിലും ചിലര്‍ വൈകാരികമായാണ് സിദ്ധാര്‍ത്ഥയുടെ മരണത്തോട് പ്രതികരിക്കുന്നത്. കഫേ കോഫി ഡേയില്‍ വച്ച് പരിചയപ്പെട്ടവരും, സൗഹൃദത്തിലായവരും വിവാഹിതരായവരും ഉള്‍പ്പെടെ പലരും സിസിഡി സ്ഥാപകന്റെ വിയോഗത്തില്‍ ആദരമര്‍പ്പിച്ചിട്ടുണ്ട്.

ഡെയ്‌ലി റൗണ്ട്‌സ് ആന്റ് മരോ എന്ന സ്റ്റാര്‍ട്ട് തങ്ങളുടെ ആശയത്തിന്റെ കഫേ കോഫി ഡേയില്‍ വച്ചാണെന്ന് കുറിക്കുന്നു. തലമുറകള്‍ക്ക് എക്കാലവും പ്രചോദനമേകുന്ന ജീവിതമാണ് സിദ്ധാര്‍ത്ഥയുടേതെന്നും പരാജയപ്പെട്ടല്ല മടങ്ങുന്നതെന്നും ഇവര്‍ എഴുതിയിരിക്കുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT