ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി  അൽ മംസാർ  സെഞ്ചുറിമാളിലും ലഭ്യമാകും
Published on

ദുബായ് ഇക്കണോമിക് ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്‍റ്, തസീൽ, തൗജീൽ തുടങ്ങിയവയോടൊപ്പം സർക്കാരിന്‍റെ മുഴുവൻ സേവനങ്ങളും ദുബായ് അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും. സ്റ്റാർ എക്സ്പ്രസിന്‍റെ സർക്കാർ സേവനകേന്ദ്രം സെഞ്ചുറിമാളില്‍ പ്രവർത്തനം ആരംഭിച്ചു. സർക്കാരിന്‍റെ മുഴുവൻ സേവനങ്ങളും പ്രതിദിനം രാവിലെ 9 മണി മുതൽ രാത്രി 11 മണിവരെ ലഭ്യമാണ്.ഉപഭോക്താക്കള്‍ക്ക് മൂന്ന് മണിക്കൂർ സൗജന്യ പാർക്കിംഗ് സൗകര്യം, കൂടാതെ ട്രേഡ് ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും സർക്കാർ ഫീസ് മാത്രം അടച്ച്, സർവീസ് ചാർജ് ഇല്ലാതെ പൂർത്തിയാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ദുബായ് അൽ മംസാർ സെഞ്ചുറിമാളില്‍ പ്രവർത്തനം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സ്റ്റാർ എക്സ്പ്രസ് പ്രവർത്തനം തുടങ്ങി 10 വർഷം പൂർത്തിയാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മാനേജിംഗ് പാർട്നർമാരായ ഡോ. ഷാനിദ് ആസിഫ് അലിയും അബ്ദുൽ അസീസ് അയ്യൂരും പറഞ്ഞു. അസിസ്റ്റന്‍റ് മാനേജർ ഷഫീഖ് അലി, ജാസിം അലി, താഹിർ എന്നിവരും വാർത്താസമ്മേളത്തില്‍ പങ്കെടുത്തു

Related Stories

No stories found.
logo
The Cue
www.thecue.in