എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍
Published on

എഐ ഫിലിം മേക്കിംഗില്‍ ഇന്ത്യയില്‍ ആദ്യമായി കോഴ്‌സ് ആരംഭിച്ച് സ്‌കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ്. കൊച്ചി കേന്ദ്രമായാണ് ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്‌സുകള്‍ ആരംഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി എഐ ഫിലിം മേക്കിങ്ങില്‍ പരിശീലനം നല്‍കുന്ന സ്‌കൂളിന്റെയും sostorytelling.com എന്ന പോര്‍ട്ടലിന്റെയും ലോഞ്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരവും എംപിയുമായ കമല്‍ഹാസന്‍ നിര്‍വഹിച്ചു. സംരംഭത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയറിയിച്ചു. ലോകത്തിന് എന്നും മാതൃകയായിട്ടുള്ള കേരളത്തിന്റെ സാമൂഹിക വികസന സൂചികകക്കും കാലോചിതമായ സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുന്നതിനുള്ള ഇച്ഛാശക്തിക്കും ശക്തിപകരുന്ന വിധം ഒരു എ.ഐ അധിഷ്ഠിത ഫ്യൂച്ചര്‍ സ്റ്റോറി ടെല്ലിങ് സ്‌കൂള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ നിന്നുണ്ടാവുക. എഐ ക്രിയേറ്റീവ് ഇന്‍ഡസ്ട്രി ട്രെയ്‌നറും മാധ്യമപ്രവര്‍ത്തകനുമായ വരുണ്‍ രമേഷാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ സിനിമാ പ്രവര്‍ത്തകരും എഐ സാങ്കേതിക രംഗത്തെ പ്രമുഖരും അടങ്ങുന്ന ടീമാണ് സ്‌കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത. ടെക്‌നോളജി രംഗത്തും ക്രിയേറ്റീവ് രംഗത്തും പ്രവര്‍ത്തിക്കുന്നവരെ ഒന്നിപ്പിക്കുക എന്നതാണ് സ്‌കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളും ലൈവ് വര്‍ക്ക് ഷോപ്പുകളും കൂടാതെ എല്ലാ മാസവും കൊച്ചിയില്‍ മലയാള സിനിമയിലെയും കണ്ടന്റ് ക്രിയേഷനിലെയും പ്രമുഖരുടെ എഐ ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പുകളും ഉണ്ടാവും.

എഐ ഫിലിം മേക്കിങ് സമ്പൂര്‍ണ്ണ കോഴ്‌സിന് പിന്നാലെ എഐ സിനിമാട്ടോഗ്രാഫി, എഐ സ്‌ക്രീന്‍ റൈറ്റിങ്, എഐ വിഎഫ്എക്‌സ്, എഐ അനിമേഷന്‍ എന്നിങ്ങനെ കൂടുതല്‍ സാങ്കേതിക മേഖലയിലെ കോഴ്‌സുകളും സ്‌കൂളിന്റെ ഭാഗമായി ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് hello@sostorytelling.com എന്ന ഇമെയില്‍ വിലാസത്തിലോ 8921162636 നമ്പറിലോ ബന്ധപ്പെടാം.

Related Stories

No stories found.
logo
The Cue
www.thecue.in