'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍
Published on

ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന അഡ്വഞ്ചര്‍ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയിനര്‍ പെറ്റ് ഡിറ്റക്ടീവ് വ്യാഴാഴ്ച മുതല്‍ തിയറ്ററുകളില്‍. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പ്രനീഷ് വിജയനാണ് സംവിധാനം ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ 'പെറ്റ് ഡിറ്റക്ടീവ്' ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'ഹലോ മമ്മി'. 'പടക്കളം' എന്നിവയ്ക്ക് ശേഷം പുറത്ത് വരുന്ന ഷറഫുദ്ദീന്‍ ചിത്രമെന്ന നിലയിലും, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'പ്രേമം' റിലീസ് ചെയ്ത് പത്ത് വര്‍ഷത്തിന് ശേഷം ഷറഫുദ്ദീന്‍ - അനുപമ പരമേശ്വരന്‍ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് 'പെറ്റ് ഡിറ്റക്ടീവ്' പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, ജോമോന്‍ ജ്യോതിര്‍, വിനായകന്‍, ഷോബി തിലകന്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് അലുല എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അതീവ രസകരമായ ഇന്‍വെസ്റ്റിഗേഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ തീം സോങ് ആയ 'തേരാ പാരാ ഓടിക്കോ' കുട്ടികള്‍ക്കിടയില്‍ വലിയ തരംഗമായിട്ടുണ്ട്. സമ്പൂര്‍ണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്നതും പ്രേക്ഷകരെ വലിയ രീതിയില്‍ ആകര്‍ഷിക്കുന്നുണ്ട്.

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍
ആക്ഷനുമുണ്ട് കോമഡിയുമുണ്ട്, തകർത്താടി ഷറഫുദ്ദീൻ; രസകരം ഈ 'പെറ്റ് ഡിറ്റക്ടീവ്' ട്രെയ്‌ലർ

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി. ചന്ദ്രന്‍ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായകാണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി. വിതരണം - ഡ്രീം ബിഗ് ഫിലിംസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനര്‍ - ഗായത്രി കിഷോര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രണവ് മോഹന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഹെഡ് - വിജയ് സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ - ജിജോ കെ ജോയ്, സംഘട്ടനം - മഹേഷ് മാത്യു, വരികള്‍ - അധ്രി ജോയ്, ശബരീഷ് വര്‍മ്മ, വിഎഫ്എക്‌സ് - 3 ഡോര്‍സ് , കളറിസ്റ്റ് - ശ്രീക് വാര്യര്‍, ഡിഐ - കളര്‍ പ്ലാനറ്റ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ് - റിഷാജ് മൊഹമ്മദ്, അജിത് മേനോന്‍, പ്രോമോ സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍ - എയിസ്‌തെറ്റിക് കുഞ്ഞമ്മ, ടൈറ്റില്‍ ഡിസൈന്‍ - ട്യൂണി ജോണ്‍, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in