News n Views

‘ബിജെപിയിലെത്തിയത് മുജ്ജന്‍മ സുകൃതം’; ‘ദേശീയ മുസ്ലിം’ പ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും അബ്ദുള്ളക്കുട്ടി 

THE CUE

ബിജെപിയുടെ ഭാഗമാകാനായത് തന്റെ മുജ്ജന്‍മ സുകൃതമാണെന്ന് എ പി അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് അച്ചടക്ക നടപടി നേരിടുന്ന ലോകത്ത ആദ്യത്തെ ആളായിരിക്കും താനെന്നും രാഷ്ട്രീയരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ തന്നോട് സ്‌നേഹപൂര്‍വം ഉപദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. നരേന്ദ്രമോദിയെ വാഴ്ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

നരന്ദ്രമോദിയെയും അമിത്ഷായെയും സന്ദര്‍ശിച്ച ശേഷമാണ് ബിജെപിയില്‍ അംഗത്വം നേടിയത്. തന്നെയിനി ദേശീയ മുസ്ലീമായി വിശേഷിപ്പിക്കാവുന്നതാണെന്ന് മാധ്യമങ്ങളോട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. മംഗലാപുരം, കാസര്‍കോട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപിയോട് കേരളത്തിലെ മുസ്ലിം സമൂഹത്തിനുള്ള അകല്‍ച്ച കുറയ്ക്കാന്‍ പരിശ്രമിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.

അതേസമയം അദ്ദേഹത്തിന്റെ ബിജെപി പ്രവേശനത്തെ പരോക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയിട്ടുണ്ട്. ചില സമുദായങ്ങളില്‍പ്പെട്ടവര്‍ അടുത്തിടെയായി ബിജെപിയില്‍ ചേരുന്നത് അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കായാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പക്ഷേ അത് നല്‍ക്കാലം നോക്കുന്നില്ലെന്നും പാര്‍ട്ടിയുടെ അംഗബലം വര്‍ധിക്കുകയാണ് വേണ്ടതെന്നുമായിരുന്നു പരാമര്‍ശം.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT