ഗോരക്ഷകര്‍ തല്ലിക്കൊന്ന പെഹ് ലുഖാനെതിരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കുറ്റപത്രം; മക്കള്‍ക്കെതിരെയും പശുക്കടത്തിന് കേസ്

ഗോരക്ഷകര്‍ തല്ലിക്കൊന്ന പെഹ് ലുഖാനെതിരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കുറ്റപത്രം; മക്കള്‍ക്കെതിരെയും പശുക്കടത്തിന് കേസ്

രാജസ്ഥാന്‍ ആല്‍വാറില്‍ ഗോരക്ഷകര്‍ തല്ലിക്കൊന്ന പെഹ്‌ലു ഖാനെതിരെ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കുറ്റപത്രം. പിതാവിനൊപ്പം ആക്രമിക്കപ്പെട്ട ഇര്‍ഷാദ്, ആരിഫ് എന്നിവരെയും രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കുറ്റവാളികള്‍ ആക്കിയിട്ടുണ്ട്. രാജസ്ഥാന്‍ കന്നുകാലി നിയമം (കശാപ്പ് നിരോധന കാലിക്കടത്ത് നിയന്ത്രണ നിയമം 1995) അനുസരിച്ച് 5,8,9 വകുപ്പുകളാണ് ഇര്‍ഷാദിന്റെയും ആരിഫിന്റേയും പേരില്‍ ചുമത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നെന്ന് ഖാന്റെ മൂത്തമകന്‍ ഇര്‍ഷാദ് (25) പറഞ്ഞു.

ഗോ രക്ഷകരുടെ ആക്രമണത്തില്‍ ഞങ്ങള്‍ക്ക് പിതാവിനെ നഷ്ടമായി. ഇപ്പോള്‍ ഞങ്ങളെ പശുക്കടത്തുകാരാക്കി കുറ്റംചുമത്തിയിരിക്കുന്നു. രാജസ്ഥാനിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെയുള്ള കേസ് പുനപരിശോധിക്കുമെന്നും തള്ളിക്കളയുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഞങ്ങള്‍ക്കെതിരായ എതിരായ കുറ്റപത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മാറുമ്പോള്‍ നീതി കിട്ടുമെന്ന് ഞങ്ങള്‍ കരുതി. പക്ഷെ സംഭവിച്ചത് അതല്ല.

ഇര്‍ഷാദ് ഖാന്‍

2017 ഏപ്രില്‍ ഒന്നിനാണ് ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ ഗോരക്ഷകര്‍ വഴിയില്‍ തടഞ്ഞ് തല്ലിക്കൊന്നത്. അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് പെഹ്‌ലു ഖാനെ മരണാനന്തരം കുറ്റവാളിയാക്കിക്കൊണ്ടുള്ള ചാര്‍ജ് ഷീറ്റ് രാജസ്ഥാന്‍ പൊലീസ് തയ്യാറാക്കിയത്. കഴിഞ്ഞ മെയ് 29ന് കുറ്റപത്രം ബെഹ്രോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in