'എന്റെ വീട് അപ്പുവിന്റെയും', 'ആശകൾ ആയിരം'... ഈ സിനിമകൾക്കിടയിൽ 23 വർഷത്തെ ഗ്യാപ്പ് തോന്നിയിട്ടില്ല: കാളിദാസ് ജയറാം

'എന്റെ വീട് അപ്പുവിന്റെയും', 'ആശകൾ ആയിരം'... ഈ സിനിമകൾക്കിടയിൽ 23 വർഷത്തെ ഗ്യാപ്പ് തോന്നിയിട്ടില്ല: കാളിദാസ് ജയറാം
Published on

ആശകൾ ആയിരം എന്ന സിനിമയിലൂടെ വർഷങ്ങൾക്കിപ്പുറം തന്റെ പിതാവ് ജയറാമിനൊപ്പം വീണ്ടു അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കാളിദാസ് ജയറാം. എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയുടെ അവസാന ഷോട്ടിനും ആശകൾ ആയിരത്തിന്റെ ആദ്യ ഷോട്ടിനും ഇടയിൽ 23 വർഷത്തെ ഗ്യാപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല. തങ്ങൾ വീണ്ടും ഒന്നിച്ച് അഭിനയിച്ചപ്പോൾ, വളറെ എളുപ്പത്തിൽ വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നും കാളിദാസ് വ്യക്തമാക്കി. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാളിദാസ് ജയറാം.

'23 വർഷങ്ങൾക്ക് മുൻപ് എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയുടെ ലാസ്റ്റ് ഷോട്ട് കഴിഞ്ഞ് പാക്കപ്പ് പറഞ്ഞ് പോയിടത്ത് നിന്നും ആശകൾ ആയിരത്തിന്റെ ആദ്യ ഷോട്ട് എടുക്കുന്നിടത്തേക്ക് വരുമ്പോൾ ഗ്യാപ്പ് ഒന്നും എനിക്ക് തോന്നിയിട്ടില്ല. അവിടുത്തെ ലാസ്റ്റ് ഷോട്ടിനും ഇവിടുത്തെ ഫസ്റ്റ് ഷോട്ടിനും ഒരു ഇമോഷണൽ കണ്ടിന്യൂറ്റി എനിക്ക് തോന്നിയിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ അതിന് ശേഷം നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും, തിരിച്ച് അപ്പയുടെ കൂടെ അഭിനയിക്കാൻ വരുമ്പോൾ ആ ഒരു കെമിസ്ട്രി ഉള്ളത് കൊണ്ട്, വളറെ എളുപ്പത്തിൽ വർക്ക് ചെയ്യാൻ കഴിഞ്ഞു,' കാളിദാസ് ജയറാം പറഞ്ഞു.

അതേസമയം ആശകൾ ആയിരം ഫെബ്രുവരി ആറിന് തിയറ്ററുകളിൽ എത്തുകയാണ്. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമ്മാണം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് എന്നിവരാണ് നിർവഹിക്കുന്നത്. ആശകൾ ആയിരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി., രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴീക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരും മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് സഹനിർമാതാക്കൾ. ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്‌നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in