News n Views

കൂട്ടപ്പിരിച്ചുവിടലിന് ഇന്‍ഫോസിസ് ; രാജ്യത്തെ രണ്ടാമത്തെ ഐടി ഭീമന്‍ പതിനായിരം ജീവനക്കാരെ പുറത്താക്കുന്നു 

THE CUE

രാജ്യത്തെ രണ്ടാമത്തെ ഐടി ഭീമനായ ഇന്‍ഫോസിസ് വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. നാലായിരം മുതല്‍ പതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സീനിയര്‍-മിഡ് ലെവല്‍ തസ്തികകളിലുള്ള 10 ശതമാനം പേരെ കുറയ്ക്കും. അതായത് ഈ നിരയില്‍ വരുന്ന 2200 ഓളം പേര്‍ക്ക് ജോലി നഷ്ടമാകും.

ജോബ് ലെവല്‍ ആറിലുള്ള(jl-6) സീനിയര്‍ മാനേജര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പിരിച്ചുവിടും. മിഡില്‍ ലെവലില്‍ 4,5 ജോബ് ലെവലുകളിലായി 110,502 ജീവനക്കാരാണ് കമ്പനിയിലുള്ളത്. സീനിയര്‍ വിഭാഗത്തില്‍ 6,7,8 ജോബ് ലെവലുകളിലായി 30,092 പേരും പ്രവര്‍ത്തിക്കുന്നുണ്ട്. ജോബ് ലെവല്‍ മൂന്നും അതിന് താഴെയുമുള്ള പദവികളില്‍ നിന്ന് 2.5 ശതമാനം പേരെയും പിരിച്ചുവിടും. ഈ വിഭാഗത്തില്‍ ആകെ 86558 പേരാണ് പ്രവര്‍ത്തിക്കുന്നത്.

ഉന്നത തല തസ്തികകളില്‍ 971 പേരാണ് സ്ഥാപനത്തിലുള്ളത്. ഇത്തരത്തില്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് ജോലി നഷ്ടമാകുന്നവരുടെ ആകെ എണ്ണം 4000 മുതല്‍ 1000 വരെയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.. ജീവനക്കാരുടെ പ്രകടനം അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം ആഗോള സാമ്പത്തികമാന്ദ്യവും ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് കാരണമെന്ന് സൂചനകളുണ്ട്. ഐടി ഭീമനായ കോഗ്നിസന്റ് പതിനായിരം മുതല്‍ 12,000 വരെ ജീവനക്കാരെ വരും മാസങ്ങളിലായി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു .അമേരിക്ക ആസ്ഥാനമായ കമ്പനിയുടെ നടപടിയും ഇന്ത്യന്‍ ജീവനക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ജോലി നഷ്ടമാകുന്നവരിലേറെയും ഇന്ത്യന്‍ ബ്രാഞ്ചുകളിലുള്ളവരാണെന്നാണ് സൂചനകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നമുക്ക് ഒട്ടും അറിയാത്തൊരാളെ എങ്ങനെയാ കല്യാണം കഴിക്കാ?';കാൻ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ട്രെയ്‌ലർ

'ഈ കേസിൽ പോലീസിന് കാര്യമായൊരു വീഴ്ച സംഭവിച്ചിട്ടുണ്ട് ' ; സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ ട്രെയ്‌ലർ പുറത്ത്

വിദ്യാഭ്യാസത്തെ വിപുലപ്പെടുത്താന്‍ നിർമ്മിത ബുദ്ധി സഹായകരമാകുമോ? ശ്രദ്ധേയമായി വായനോത്സവ സെമിനാർ

ബാലസാഹിത്യത്തിന് ലോകത്തെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്: ശോഭ തരൂർ

എൻആർഐ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറിലൂടെ യുപിഐ പേയ്മെൻ്റ് സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

SCROLL FOR NEXT