News n Views

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് 17 കാരനായ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു 

THE CUE

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് 17 കാരനായ മുസ്ലിം യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ബോറിദ്രയിലാണ് നടുക്കുന്ന സംഭവം. ജഗതീയ ടെഹ്‌സില്‍ സ്വദേശി ഫൈസിനെയാണ് കഴിഞ്ഞദിവസം അക്രമികള്‍ വളഞ്ഞിട്ടാക്രമിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയിലായി. ബോറിദ്രയിലെ ഒരു ദളിത് പെണ്‍കുട്ടിയുമായി ഫൈസ് പ്രണയത്തിലായിരുന്നുവെന്നും ഇതേതുടര്‍ന്ന് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

10-12 പേര്‍ ചേര്‍ന്ന് വടികളും പൈപ്പുകളും ഉപയോഗിച്ച് വളഞ്ഞിട്ടാക്രമിച്ചെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. സംഭവത്തെക്കുറിച്ച് ഫൈസിന്റെ പിതാവ് മൊഹമ്മദ് സുല്‍ത്താന്‍ അബ്ദുള്‍ റഹീം ഖുറേഷി പറയുന്നതിങ്ങനെ. ഫൈസ് അവന്റെ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം അങ്ക്‌ളേശ്വറില്‍ പോയിരിക്കുകയായിരുന്നു. എവിടെയാണെന്നറിയാന്‍ അവനെ അമ്മ വിളിച്ചു. ബോറിദ്രയിലാണുള്ളതെന്നും ഉടന്‍ അവിടേക്ക് വരണമെന്നും അവന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഞാന്‍ ബോറിദ്രയില്‍ ചെന്നു.

എന്നാല്‍ മകന്‍ ക്രൂരമര്‍ദ്ദനത്തിനിരയായി നിലത്ത് വീണുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈകള്‍ക്കും വാരിയെല്ലുകള്‍ക്കും കരളിനും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മകന് നീതി കിട്ടണമെന്നും അബ്ദുള്‍ റഹീം ഖുറേഷി ആവശ്യപ്പെട്ടു. എന്റെ മകന് 17 വയസ്സായിട്ടേയുള്ളൂ. അവനെന്ത് അപരാധം ചെയ്യാന്‍ സാധിക്കും. അവന് നീതികിട്ടിയേ മതിയാകൂവെന്ന് കരച്ചിലടക്കാനാകാതെ പിതാവ് പറയുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT