INFO

ദയാപുരം കോളേജിലെ 'ടാഗോർ നികേതൻ' പ്രൊഫ. മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്യും

ദയാപുരം കോളേജിൽ "ടാഗോർ നികേതൻ" എന്ന പേരിൽ ചോദ്യങ്ങൾക്കൊരു ഇടം ഒരുങ്ങുന്നു. ലോകത്തെ ഒരു പക്ഷിക്കൂടായി സങ്കല്പിച്ച രവീന്ദ്രനാഥ ടാഗോറിൻറെയും അദ്ദേഹത്തിന്റെ ശാന്തിനികേതൻ (ശാന്തിയുടെ വീട്) എന്ന സർവ്വകലാശാലയുടെയും സമ്മേളിപ്പിച്ച മരത്തണലിൽ വേദിയും ഇരിപ്പിടങ്ങളും ആണുള്ളത്. ദയാപുരം കോളേജിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി നിർമിക്കുന്ന ടാഗോർ നികേതനത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറാം തീയതി രാവിലെ 9.15 നു നിർവഹിക്കുന്ന പ്രമുഖ നിയമജ്ഞനായ പ്രൊഫ. മോഹൻ ഗോപാൽ "ഇന്ത്യയെപ്പറ്റി ആലോചിക്കുമ്പോൾ" എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തും. ദയാപുരം അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. എം എം ബഷീർ, ദയാപുരം പേട്രൺ സി ടി അബ്ദുറഹീം, കോളേജ് വോളന്റീർ ഇൻ ചാർജ് ഡോ. എൻ പി ആഷ്‌ലി എന്നിവർ നേതൃത്വം നൽകിയ ഈ ആരാമം രൂപകൽപന ചെയ്തത് കെ എൽ ലിയോണും എ.എം മനോജും ചേർന്നാണ്.

പ്രഫ. ഡോ. മോഹൻ ഗോപാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമജ്ഞരിൽ ഒരാളും നിയമവിദ്യാഭ്യാസത്തിന്റെ മുൻനിര ദർശകനുമാണ്. ബാംഗ്ലൂർ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ, സുപ്രീം കോടതി നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടർ, യു. എസിലെ ലോക ബാങ്കിന്റെ ചീഫ് കൗൺസിൽ, കൗൺസൽ ഓഫ് ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് (മനില), നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ, ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി ലോ സെന്റർ (വാഷിംഗ്ടൺ ഡിസി) ഫാക്കൽറ്റി എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രൊഫ. ഗോപാൽ ഹാർഡ്‌വാർഡ് ലോ സ്‌കൂളിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. നിലവിൽ നാഷണൽ ജുഡീഷ്യൽ അക്കാദമിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗമായ അദ്ദേഹം, സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും പൊതു പ്രാധാന്യമുള്ള തിരഞ്ഞെടുത്ത ഭരണഘടനാ നിയമ കേസുകളിലും ഹാജരാകുന്നുണ്ട്.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT