മിൻമിനിയുടെ തിരിച്ചുവരവ്; ‘സ്പാ’യിലെ ആദ്യഗാനം

മിൻമിനിയുടെ തിരിച്ചുവരവ്; ‘സ്പാ’യിലെ ആദ്യഗാനം
Published on

എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’യിലെ ഹൃദയവതി എന്നു തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. ഹൃദയവതി എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഒരിടവേളയ്ക്ക് ശേഷം മിൻമിനിയും മധു ബാലകൃഷ്ണനും ചേർന്നാണ്. 80കളിലെ ചിത്രങ്ങളിലെ പാട്ടുകളെ ഓർമിപ്പിക്കുന്ന വിധമുള്ള ഒരു പാട്ടാണ് പുറത്തിറങ്ങിയത്.

ബി കെ. ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ചബ്ര സംഗീതം ഒരുക്കിയിരിക്കുന്നു. വിനീത് തട്ടിലും രാധികാ രാധാകൃഷ്ണനുമാണ് ഗാനരംഗത്തിൽ ഉള്ളത്. ചിത്രത്തിലെ പ്രണയത്തിന്റെ വൈകാരിക തലങ്ങൾ പ്രകടമാക്കുന്നതാണ് ഈ പാട്ട്. തന്റെ എല്ലാ സിനിമകളിലും മികച്ച ഗാനങ്ങൾ ഉൾപ്പെടുത്തുന്ന സംവിധായകനാണ് എബ്രിഡ് ഷൈൻ. ചിത്രത്തോട് ചേർന്ന് നിൽക്കുന്ന പാട്ടുകൾ എബ്രിഡ് ഷൈൻ ചിത്രത്തിന്റെ പ്രത്യേകതയാണ്. ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്.

സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ,ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ്.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, സംഗീതം ഇഷാൻ ഛബ്ര.വരികൾ ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ. ആനന്ദ് ശ്രീരാജ്. എഡിറ്റർ മനോജ്, ഫൈനൽ മിക്സ് എം.ആർ. രാജകൃഷ്ണൻ.സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് മട്ടന്നൂർ, മേക്കപ്പ് പി.വി.ശങ്കർ.

സ്റ്റണ്ട് മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ ആർച്ച എസ്.പാറയിൽ, ഡി ഐ ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ് സുജിത്ത്സദാശിവൻ, സ്റ്റിൽസ് നിദാദ് കെ.എൻ, വിഎഫ്എക്സ് മാർജാര. പി ആർ ഒ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Related Stories

No stories found.
logo
The Cue
www.thecue.in