Brand Stories

ഡാന്യൂബ് ഓഷ്യന്‍സ് പ്രഖ്യാപിച്ചു

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖരായ ഡാന്യൂബ് പ്രോപ്പ‍‍ർടീസിന്‍റെ പുതിയ പദ്ധതി ഓഷ്യന്‍സ് പ്രഖ്യാപിച്ചു. 2027 ആദ്യപാദത്തോടെ പൂർത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഓഷ്യന്‍സ് 51 നിലകളുളള ആഢംബര കെട്ടിടമാണ്. ആറ് നിലകളുളള പോഡിയവും കാർപാർക്കിംഗുമുളള ഓഷ്യന്‍സില്‍ 2 ബെഡ്റൂം, 3 ബെഡ്റൂം അപാർമെന്‍റുകളാണുളളത്. ജോഗിംഗ് ട്രാക്കും ഡോക്ടർ ഓണ്‍ കോളും നാനി ഓണ്‍ ബോർഡും ഉള്‍പ്പെടെയുളള ആരോഗ്യ ജീവിത ശൈലീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

2014-ൽ കമ്പനി വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം 9 വർഷത്തിനുള്ളിൽ ഡാന്യൂബ് പ്രോപ്പർട്ടീസിന്‍റെ 25-ാമത്തെ റെസിഡൻഷ്യൽ പ്രോജക്റ്റാണ് ഓഷ്യൻസ്.വീടുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ അപാ‍ർട്മെന്‍റുകളുടെയും മൂല്യം ഇനിയും വർദ്ധിക്കുമെന്ന് ഡാന്യൂബ് ഗ്രൂപ്പ് ചെയർമാന്‍ റിസ്വാന്‍ സാജന്‍ പറഞ്ഞു.സമൂദ്രതീരത്തെ കാഴ്ചകളെ അഭിമുഖീകരിക്കുന്ന ഓഷ്യന്‍സ് അതിമനോഹര അപാ‍ർമെന്‍റെന്ന രീതിയിലും ഓഷ്യന്‍സിന്‍റെ മൂല്യം വർദ്ധിക്കുകയേ ഉളളൂവെന്നും അദ്ദേഹം വിലയിരുത്തി.

1.1 ദശലക്ഷം ദിർഹമാണ് റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ ആരംഭവില. 1ശതമാനം പ്രതിമാസ പേയ്മെന്‍റ് പ്ലാന്‍ ഓഷ്യന്‍സിലും ലഭ്യാണ്. വേവ്സ്, ജ്യൂവല്‍സ്,ഒലിവ്സ് എന്നീ പദ്ധതികളാണ് ഇനി വരാനുളളത്. ഈ വർഷം ഇതുവരെയുള്ള ഡാന്യൂബ് പ്രോപ്പർട്ടീസിന്‍റെ അഞ്ചാമത്തെ പദ്ധതിയാണ് ഓഷ്യൻസ്.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT