ഇന്ത്യന്‍ സിനിമയില്‍പ്പോലും ആ വേഷം ലാല്‍ അല്ലാതെ മറ്റൊരാള്‍ക്കും അത്ര പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ല

ഇന്ത്യന്‍ സിനിമയില്‍പ്പോലും ആ വേഷം ലാല്‍ അല്ലാതെ മറ്റൊരാള്‍ക്കും അത്ര പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ല

മോഹന്‍ലാല്‍ ഒരു ചിത്രം ഏറ്റെടുത്തുകഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ചോദ്യങ്ങളൊന്നുമുണ്ടാകില്ലെന്ന് ഭദ്രന്‍. പൂര്‍ണ്ണമായും തന്നെ സമര്‍പ്പിച്ചായിരിക്കും അഭിനയം. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ കാളപൂട്ട് രംഗം അഭിനയിക്കുന്നതിനിടെ മോഹന്‍ലാലിന് പരുക്കേറ്റ കാര്യം ഓര്‍മ്മിപ്പിച്ചാണ് ഭദ്രന്‍ ഇക്കാര്യം പറയുന്നത്. മലയാളസിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍പ്പോലും ആ വേഷം ലാല്‍ അല്ലാതെ മറ്റൊരാള്‍ക്കും അത്ര പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ല. ദ ക്യു അഭിമുഖത്തിലാണ് ഭദ്രന്‍ ഇക്കാര്യം പറഞ്ഞത്.

സംവിധായകന്‍ ഭദ്രന്റെ വാക്കുകള്‍

ഏതൊരു സംവിധായകനും ഒന്നുമില്ലായ്മയിലും മുന്‍ധാരണയുള്ളവനായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. എങ്കില്‍മാത്രമേ ഭാവനയെ യാഥാര്‍ത്ഥ്യമാക്കി മാറ്റാനും മികച്ചൊരു സിനിമ സൃഷ്ടിക്കാനും സാധിക്കൂ. ഏത് ഭാവമായിക്കൊള്ളട്ടെ അത് സ്‌ക്രീനിലെത്തുമ്പോള്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്നതായിരിക്കണം.ഒരു പക്ഷേ ഒരു നടന്റെ അഭിനയം ഒരല്‍പ്പം ദുര്‍ബലമായാലും ആ രംഗത്തെ ആകര്‍ഷകമാക്കുന്ന മറ്റേനകം ഘടകങ്ങള്‍ ഉണ്ട്. ശബ്ദങ്ങളായും സംഗീതമായും അതില്‍ ഉപയോഗിക്കുന്ന വസ്തുക്കളായുമെല്ലാം ഒത്തിരി ഘടകങ്ങള്‍ ചേര്‍ന്നാണ് സിനിമ നമ്മെ പ്രകമ്പനം കൊള്ളിക്കുന്നത്.ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം കാളപൂട്ടുന്ന സീനുണ്ട്. അതും ഇതുപോലെതന്നെ വളരെ ഒറിജിനലായി ചെയ്തതാണ്. അന്ന് കാലിന് പരിക്ക് പറ്റിയ ലാലിന് 3-4 മാസം വീട്ടില്‍ റെസ്റ്റെടുക്കേണ്ടിവന്നു. പക്ഷേ ആ സീന്‍ ഞാന്‍ വിവരിച്ചുകൊടുമ്പോള്‍ പൂര്‍ണ്ണമനസ്സോടെയാണ് മോഹന്‍ലാല്‍ അത് ചെയ്യാന്‍ തയ്യാറായത്.

സ്ഫടികത്തിലെ ആടുതോമ, ഇന്നത്തെപ്പോലെ ഗ്രാഫിക്‌സും ടെക്‌നോളജിയും സൗകര്യവുമൊന്നുമില്ലാത്ത കാലത്താണ് അത്തരമൊരു സിനിമ ചെയ്യുന്നത്. അതില്‍ മോഹന്‍ലാലിന്റെ ആടുതോമ ചെയ്യുന്നതെല്ലാം ഒറിജിനലാണ്. ഇന്ന് നമുക്ക് എന്തും സാധ്യമാക്കിയെടുക്കാം. കെട്ടിടത്തിന് മുകളില്‍നിന്നും നായകന്‍ ചാടുന്നതൊക്കെ എളുപ്പത്തില്‍ ചെയ്യാം. അന്നതല്ലായിരുന്നു അവസ്ഥ, എന്നിട്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാന്‍ ലാല്‍ തയ്യാറായി.പറഞ്ഞു പതിഞ്ഞ നായക സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായി റൗഡിയായൊരു നായകനാണ് ആടുതോമ. അന്നത്തെക്കാലത്ത് അങ്ങനെയൊരു പ്രമേയം സിനിമയാക്കിയാല്‍ വിജയിക്കുമോ എന്നു സംശയിച്ച് ഒരു നിര്‍മ്മാതാവും മുന്നോട്ട് വരില്ല. എന്നാല്‍ ആര്‍ മോഹന്‍ അതിന് തയ്യാറായി. മോഹന്‍ലാലും അന്ന് ചെറിയ സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് സ്റ്റേഷനൊക്കെ അടക്കിഭരിക്കുന്ന ആളോ ഇതൊക്ക പ്രേക്ഷകര്‍ വിശ്വസിക്കുമോ ചേട്ടാ എന്ന് ചോദിച്ച ലാലിനോട് ഞങ്ങളുടെ പാലായിലേയ്ക്ക് വാ കാണിച്ചുതരാം എന്നായിരുന്നു മറുപടി.

ഇന്ത്യന്‍ സിനിമയില്‍പ്പോലും ആ വേഷം ലാല്‍ അല്ലാതെ മറ്റൊരാള്‍ക്കും അത്ര പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ല
'ചേട്ടാ ഒറിജിനല്‍ എലിയോ എനിക്ക് പേടിയാണ് എന്ന് സുരേഷ് ഗോപി', യുവതുര്‍ക്കിയിലെ ജീവനുള്ള എലി സീനിനെക്കുറിച്ച് ഭദ്രന്‍

ഒരു സ്ത്രീ താന്‍ സ്‌നേഹിക്കുന്ന പുരുഷനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നതുപോലെയാണ് മോഹന്‍ലാല്‍. അയാള്‍ ഒരു ചിത്രം ഏറ്റെടുത്തുകഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ചോദ്യങ്ങളൊന്നുമുണ്ടാകില്ല. പൂര്‍ണ്ണമായും തന്നെ സമര്‍പ്പിച്ചായിരിക്കും അയാളുടെ അഭിനയം. നേരത്തെ പറഞ്ഞ കാളപൂട്ടിന്റെ കാര്യം തന്നെയെടുക്കാം. മലയാളസിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍പ്പോലും ആ വേഷം ലാല്‍ അല്ലാതെ മറ്റൊരാള്‍ക്കും അത്ര പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ല. ഈ കാളപൂട്ടിനിറങ്ങുന്ന മനുഷ്യന്റെ ഒരു ചാരുതയുണ്ടല്ലോ,അത് ക്യത്യമായി പ്രതിഫലിപ്പിക്കാന്‍ മോഹന്‍ലാലിന് മാത്രമേ സാധിക്കു. അത്ര ശരീരതാളമുള്ള വ്യക്തിയാണ് അദ്ദേഹം. തമാശയ്ക്കാണെങ്കിലും ലാല്‍ പറയാറുണ്ട് എനിക്കൊപ്പം ഒരു സിനിമ ചെയ്താല്‍ നാലഞ്ച്‌കൊല്ലം റെസ്റ്റെടുക്കേണ്ടിവരുമെന്ന്.മോഹന്‍ലാലിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം നല്ല അനുസരണയുള്ളൊരു കലാകാരനാണ് എന്നതാണ്.

ഇന്ത്യന്‍ സിനിമയില്‍പ്പോലും ആ വേഷം ലാല്‍ അല്ലാതെ മറ്റൊരാള്‍ക്കും അത്ര പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ല
സ്വന്തം സിനിമകളോ സുഹൃത്തുക്കളുടെ സിനിമകളോ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ജൂറി മികച്ചത്, അവാര്‍ഡ് തടസപ്പെടുത്താന്‍ ശ്രമമുണ്ടായി: കമല്‍

Related Stories

No stories found.
logo
The Cue
www.thecue.in