പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം

പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം

പാർലമെൻറിലെ ഭൂരിപക്ഷമുപയോഗിച്ച് ജനവിരുദ്ധ നിയമങ്ങൾ നിർമ്മിക്കുന്നത് ജനാധിപത്യത്തിന്റെ മരണത്തിനിടയാക്കും .ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും തമ്മിൽ അവിഭാജ്യബന്ധമുണ്ട്. ആയതിനാൽ ജനാധിപത്യത്തെ സ്വേഛാപരമായ അധികാര പ്രയോഗമാക്കിയാൽ മതനിരപേക്ഷതയുടെ ഭാവി അപകടത്തിലാവും.പൗരത്വ ഭേദഗതി ബിൽ ലോകസഭയിൽ പാസായത് ആശങ്കാജനകമാണ്.
ഇനി രാജ്യസഭയിലേക്ക്. മതനിരപേക്ഷതയ കഴുവേറ്റുന്ന ഇതുപോലൊരു നിയമനിർമ്മാണം മുമ്പ് കണ്ടിട്ടുണ്ടോ? ഇന്ത്യൻ പൗരത്വത്തിന് മതം പരിഗണിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇത്രയും കാലം മതം പരിഗണിച്ച് പൗരത്വം നൽകിയിരുന്നില്ല. മതനിരപേക്ഷ രാഷ്ട്രം എന്നാൽ അവിടുത്തെ പൗരത്വത്തിന് മതം ഒരു പരിഗണാഘടകമേയല്ല എന്ന വിശാലമായ അർത്ഥം കൂടിയുണ്ട്. രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല. എക്സിക്യൂട്ടീവിനോ ലെജിസ്ലേച്ചറിനോ ജുഡീഷ്യറിക്കോ ഒരു മതത്തോടും പ്രത്യേക മമതയില്ല. പ്രീതിയോ ഭീതിയോ ഇല്ല;ഉണ്ടാവുകയുമരുത്. ഭരണകൂടം മതത്തിൽ നിന്ന് മുക്തമായിരിക്കണം.ഔദ്യോഗിക പൊതുമണ്ഡലങ്ങളിൽ ഒരിടത്തും യാതൊരു വിവേചനവും ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണം. ഇതൊക്കെയാണ് മതനിരപേക്ഷതയെപ്പറ്റിയുള്ള സങ്കൽപ്പം.

പൗരത്വ നിയമഭേദഗതിയിലൂടെ
ഭരണഘടനാ മൂല്യങ്ങളെ തിരസ്കരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ മതവിവേചനം അടിച്ചേൽപ്പിക്കുകയാണ് സംഘ്പരിവാർ.2014 ഡിസംബർ 31 ന് മുമ്പ് അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ് ,ജൈന, പാഴ്സി, ബുദ്ധ വിഭാഗങ്ങൾക്ക് പൗരത്വം നൽകും; മുസ്ലീങ്ങൾക്ക് പൗരത്വം നൽകില്ല - ഇതാണ് പുതിയ നിയമ ഭേദഗതിയുടെ സംഗ്രഹം. ഭരണഘടനയിലെ അനുഛേദം 14 പ്രകാരം തുല്യതയ്ക്കുള്ള അവകാശം എല്ലാവർക്കും ഒരുപോലെയാണ് . സ്വദേശിക്കും വിദേശിക്കും ഒരുപോലെ ഇത് ബാധകം. ഒരു വിദേശിയെ പൗരത്വത്തിന് പരിഗണിക്കുമ്പോൾ ഭരണഘടന പ്രകാരവും 1955 ലെ പൗരത്വ നിയമപ്രകാരമുള്ള വ്യവസ്ഥകളുമാണ് പാലിക്കേണ്ടത്. അതിലൊരിടത്തും മുസ്ലീം വിഭാഗത്തിൽപെട്ടവരോട് പ്രത്യേക വിവേചനമുണ്ടായിരുന്നില്ല. ഒരു വിദേശി - അയാൾ ആരായാലും , പൗരത്വത്തിന് അപേക്ഷിച്ചാൽ വ്യവസ്ഥകൾ പാലിച്ചു മാത്രം അത് നൽകുകയാണ് . നിയമപരമായി പൗരത്വത്തിന് അയോഗ്യനായ ഒരാൾക്ക് അത് ലഭിക്കുകയുമില്ല. അയോഗ്യത എന്നാൽ വ്യവസ്ഥകൾ പ്രകാരമുള്ള അയോഗ്യതയാണ്. അതിലൊരിടത്തും 'മുസ്ലീം ' എന്നത് ഒരു അയോഗ്യത ആയിരുന്നില്ല. പക്ഷേ പുതിയ ഭേദഗതി പ്രകാരം ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങൾ ഒഴികെയുള്ള മറ്റ് പ്രമുഖ മത വിഭാഗങ്ങളിൽ പെട്ടവർക്കെല്ലാം പൗരത്വം നൽകും. അതിനർത്ഥം മുസ്ലീം എന്നത് പൗരത്വത്തിന് പരിഗണിക്കാതിരിക്കാനുള്ള കാരണം എന്നുകൂടിയാണ്.ഇത് ഒരു മുസ്ലിമിന്റെ സ്വകാര്യ പ്രശ്നമല്ല. മതനിരപേക്ഷതയ് നേരെയുള്ള കടന്നാക്രമണമാണ്. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളോടുള്ള അതിക്രമമാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ മുഴുവൻ രാജ്യത്ത് നിന്ന് നിഷ്കാസനം ചെയ്യുമെന്ന ഭീഷണിയാണ്. ഭൂരിപക്ഷ വർഗീയതയുടെ ഏറ്റവും ഹീനമായ നീക്കമാണ്. പൗരത്വ നിയമ ഭേദഗതിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയാണ് പ്രധാനം. നിയമപരവും ജനാധിപത്യപരവുമായ ചോദ്യം ചെയ്യലുകൾ ശക്തിപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ, ദളിതർ, ഉൾപ്പടെയുള്ളവരെ ഒറ്റപ്പെടുത്താനും വേട്ടയാടാനും സംഘ്പരിവാർ നടത്തുന്ന എല്ലാ ചെയ്തികളും ഭരണഘടനാവിരുദ്ധമാണ്.

പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം
ഫാസിസ്റ്റുകള്‍ ചരിത്രം തകര്‍ത്താല്‍ നാം എങ്ങനെ ചെറുക്കും?

വ്യക്തിയെ രാഷ്ട്രവുമായി കണ്ണിചേർക്കുന്ന അടിസ്ഥാന സങ്കൽപ്പമാണ് പൗരത്വം. ഭരണഘടനാ ദത്തമായ മുഴുവൻ അവകാശ അധികാരങ്ങളും ലഭിക്കാൻ ഇന്ത്യൻ പൗരനായിരിക്കുക എന്നതാണ് മാനദണ്ഡം. സ്വത്തവകാശം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉന്നത ഉദ്യോഗങ്ങൾ വഹിക്കാനുമുള്ള അധികാരം പൗരത്വത്തിലൂടെ ലഭിക്കുന്നു. എല്ലാത്തരം രാഷ്ട്രീയ അവകാശങ്ങൾക്കും അർഹത നേടുന്നു എന്നതാണ് പ്രധാനം. പൗരത്വം നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ സങ്കടങ്ങളാണ് പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘പരദേശി' എന്ന മലയാള സിനിമയുടെ ഉള്ളടക്കം. ഇന്ത്യ‐ പാക് വിഭജന സമയത്ത് പാകിസ്ഥാനിൽ ജോലി ചെയ്യുകയും പിന്നീട് മടങ്ങിവരികയും ചെയ്ത മലപ്പുറത്തുകാരൻ വലിയകത്തു മൂസയായി മോഹൻലാൽ അഭിനയിച്ചു. സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മൂസയ്ക്കും മൂസയെപ്പോലെ നിരവധി പേർക്കും ഇന്ത്യൻ പൗരത്വം ലഭിച്ചില്ല. ഈ വാർധക്യത്തിലും ഭരണകൂടത്തിന്റെ ദൃഷ്ടിയിൽ അവരൊക്കെ പാക് ചാരന്മാരാണ്. ഇന്നത്തേതുപോലെ നിയമങ്ങളോ വിലക്കുകളോ ഇല്ലാതിരുന്ന സ്വാതന്ത്ര്യപൂർവകാലത്ത്, നിരവധി മലബാറുകാർ ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ സ്ഥലങ്ങളിൽ തൊഴിൽ ചെയ്തിട്ടുണ്ട്. ഇന്ത്യൻ പൗരത്വ നിയമം നിലവിൽ വരുന്നത് 1955ലാണ്. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയവർ ഇന്ത്യക്കാരല്ലാതായി. അഭയാർഥികളായി ഇവിടെ കഴിഞ്ഞു. പതിറ്റാണ്ടുകൾ ഇവിടെ ജീവിച്ചിട്ടും അവർക്ക് പൗരത്വം നൽകിയില്ല. നിരവധി പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും ജീവിക്കുന്നു. അതിസങ്കീണവും ദുഃഖഭരിതവുമായ ജീവിതാവസ്ഥയാണ് അവരുടേത്. ദേശീയതയെയും പൗരത്വത്തെയും പുനർനിർവചിക്കുന്ന ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ ‘പരദേശി’ ഉയർത്തുന്ന ചോദ്യങ്ങൾ കൂടുതൽ പ്രസക്തമാണ്.

പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു

ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമ ഭേദഗതി ബിൽ ഒരു പ്രത്യേക സമുദായത്തെ പൂർണമായി അവഗണിച്ചിരിക്കുന്നു. തുല്യതയെയും മതനിരപേക്ഷ മൂല്യങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള ഭേദഗതിയായതിനാൽ ബില്ലിനെ എതിർത്തു.. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം രൂക്ഷമായി.പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറിയ (മുസ്ലിങ്ങൾ ഒഴികെയുള്ള)വർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന വ്യവസ്ഥയാണ് ഭേദഗതിയിൽ ചേർത്തിട്ടുള്ളത്. കുടിയേറ്റക്കാരായ മുസ്ലിംവിഭാഗക്കാർക്ക് നിയമത്തിന്റെ പ്രയോജനം ലഭിക്കില്ല. നിലവിലുള്ള നിയമമനുസരിച്ച് ഇന്ത്യയിൽ 12 വർഷം സ്ഥിരതാമസമാക്കിയവരാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹർ. എന്നാൽ, ഭേദഗതി പ്രകാരം മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് ആറുവർഷ കാലയളവ് മതി. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമായതുകൊണ്ടുതന്നെ, പൗരത്വംപോലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ആ മൂല്യങ്ങൾ അവഗണിക്കപ്പെടരുത്. ഇപ്പോഴത്തെ ബിൽ ഭരണഘടനയുടെ ചട്ടക്കൂടിന് എതിരാണ്. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപി സർക്കാർ കൊണ്ടുവരുന്ന നിയമം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. കുടിയേറ്റക്കാരെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതും വർഗീയചേരിതിരിവ് രൂക്ഷമാക്കുന്നതുമാണ്. തന്ത്രപ്രധാനമായ കാര്യങ്ങളിൽ നിയമനിർമാണം നടത്തുമ്പോൾ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളും മതധ്രുവീകരണവും അജൻഡയാകരുത്.

പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം
നിങ്ങള്‍ക്ക് കശ്മീരാണ് വേണ്ടത്, കശ്മീരികളെയല്ല

ഇന്ത്യൻ ഭരണഘടനയിലെ രണ്ടാം ഭാഗത്ത്, അഞ്ചുമുതൽ പതിനൊന്ന് വരെയുള്ള അനുഛേദത്തിലാണ് പൗരത്വം പരാമർശിക്കപ്പെടുന്നത്. എന്നാൽ, ദേശീയപൗരത്വ നിയമ (1955)ത്തിലാണ് പൗരത്വത്തെ വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. പൗരത്വനിയമവുമായി ബന്ധപ്പെട്ട ഏത് തീരുമാനമെടുക്കാനും പാർലമെന്റിന് അധികാരമുണ്ട്. ഇന്ത്യയിൽ ജനിച്ചവർ, വിദേശ പൗരന്മാരുടെ ഇന്ത്യയിൽ ജനിച്ച മക്കൾ, ഇന്ത്യൻ പൗരന്മാർക്ക് വിദേശത്ത് ജനിക്കുന്ന മക്കൾ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്യുന്ന വിദേശി, ഇന്ത്യയോട് കൂട്ടിച്ചേർക്കുന്ന ഭാഗങ്ങളിലെ വ്യക്തികൾ എന്നിവർക്ക് പൗരത്വത്തിന് അവകാശമുണ്ട്. 12 വർഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശ പൗരന്മാർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചും നിയമം പരാമർശിക്കുന്നു. നിയമസാധുതയുള്ള പാസ്പോർട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാതെയും പാസ്പോർട്ടും യാത്രാരേഖകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ അനധികൃത കുടിയേറ്റക്കാരായിരിക്കും. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും സർക്കാരിന് അധികാരമുണ്ട്. ഈ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണ് ഇപ്പോൾ ലോക്സഭ പാസാക്കിയിരിക്കുന്നത്. 2014 ഡിസംബർ 31ന് മുമ്പ് അനധികൃതമായി കുടിയേറിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ജൈന, സിഖ്, പാഴ്സി, ബുദ്ധ, ക്രിസ്ത്യൻ മതത്തിൽപെട്ടവർക്ക് പൗരത്വം ലഭിക്കും. അനധികൃത കുടിയേറ്റക്കാർ എന്ന നിലയിൽ അവരെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്യില്ല. അവർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുകയും ചെയ്യും. അയൽ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ പീഡനം അനുഭവിച്ചവരായതുകൊണ്ടാണ് ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതെന്ന വ്യാഖ്യാനവുമുണ്ട്. എന്നാൽ, മുസ്ലിങ്ങളായ കുടിയേറ്റക്കാർക്ക് ഈ നിയമത്തിന്റെ പ്രയോജനം ലഭിക്കില്ല.

ലോക്‌സഭയില്‍ ബില്‍ കീറിയെറിയുന്ന അസദുദ്ദീന്‍ ഒവൈസി  
ലോക്‌സഭയില്‍ ബില്‍ കീറിയെറിയുന്ന അസദുദ്ദീന്‍ ഒവൈസി  
പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം
വിയോജിക്കുന്നവരെ കേന്ദ്രവും ആര്‍എസ്എസും പൊതുശത്രുവാക്കും,തുടര്‍വേട്ടകള്‍ക്ക് ന്യായീകരണം ചമയ്ക്കും:വിനോദ് കെ ജോസ് 

ഭരണഘടന പ്രകാരം ഒരാൾ ഏതെങ്കിലും പ്രത്യേക മതത്തിൽപെട്ട ആൾ എന്ന നിലയിൽ തുല്യതയ്ക്കുള്ള അവകാശം കുറയുകയോ കൂടുകയോ ചെയ്യുന്നില്ല. നിയമനിർമാണങ്ങളിൽ പക്ഷപാതപരമായ രീതി പാടില്ല. മതം, ജാതി, ലിംഗം തുടങ്ങിയവയെ മുൻനിർത്തിയുള്ള വിവേചനങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. യുക്തിഭദ്രമായ വർഗീകരണം അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ബിൽ യുക്തിഹീനവും വിവേചനപരവുമാണ്.


പൗരത്വ നിയമഭേദഗതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ പ്രശ്നം സൃഷ്ടിക്കുമെന്ന കാര്യം പറഞ്ഞു കൊണ്ടാണ് അവിടെ സമരം ഉയരുന്നത്. കാലങ്ങൾക്കുമുമ്പേ ബംഗാളി ഭാഷ സംസാരിക്കുന്നവർ അസമിലേക്ക് നടത്തിയ കുടിയേറ്റം തദ്ദേശീയരായ അസം ജനതയെ പ്രകോപിതരാക്കി. ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് ആളുകൾ എത്തിയത്. ദരിദ്രരായ മുസ്ലിങ്ങളും ഹിന്ദുക്കളും ഇതിലുണ്ട്. 1979–85 കാലയളവിൽ ഇവർക്കെതിരെ രക്തരൂഷിതമായ കലാപങ്ങൾ അരങ്ങേറി. കൂട്ടക്കൊലപാതകങ്ങൾ നടന്നു. ഒടുവിൽ രാജീവ് ഗാന്ധി സർക്കാരും കലാപകാരികളും ഒരു കരാറുണ്ടാക്കി. അങ്ങനെയാണ് സംഘർഷത്തിന് ചെറിയ അയവു വന്നത്. എന്നാൽ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ബിജെപി വർഗീയവികാരം ആളിക്കത്തിക്കുകയും കുടിയേറ്റക്കാരായ മുസ്ലിങ്ങളെ നാടുകടത്തുമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായി പൗരത്വത്തിന് അർഹതയുള്ളവരെപ്പോലും പുറത്താക്കാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങിയത്. 19 ലക്ഷത്തിലധികം പേർ പൗരത്വ ലിസ്റ്റിൽനിന്ന് പുറത്താക്കപ്പെട്ടു. നിശ്ചിത രേഖകൾ നഷ്ടപ്പെട്ടവരും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്നവരും സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പേ ഇവിടെ ജീവിച്ചവരുടെ പിൻതലമുറയിൽ പെട്ടവരും അതിലുണ്ട്.
ന്യൂനപക്ഷത്തെ പുറത്താക്കാനുള്ള പദ്ധതിയായിരുന്നെങ്കിലും മറ്റ് വിഭാഗത്തിൽ പെട്ടവരും ലിസ്റ്റിൽ നിന്ന് പുറത്തായി. അവരെ (മുസ്ലീങ്ങളെ തിരസ്കരിച്ചു കൊണ്ടു തന്നെ ) പൗരത്വത്തിന് പരിഗണിക്കുന്ന വ്യവസ്ഥ പുതിയ ബില്ലിലുണ്ട്.
അഭയാർഥികളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നത് സാർവദേശീയ പ്രമാണങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണ്. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളിൽ ഉറപ്പിച്ചെടുത്ത ഭരണഘടനയോടുള്ള അനാദരവാണ്. ഭൂരിപക്ഷ വർഗീയതയുടെ പ്രത്യക്ഷ പ്രയോഗവൽക്കരണമാണ്. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന കുടിയേറ്റക്കാർ, ഏത് രാജ്യത്തുനിന്ന് വരുന്നവരാണെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല. പൗരത്വത്തിന് അർഹരാണോ എന്ന കാര്യത്തിൽ നിയമപരവും നൈതികവും മനുഷ്യത്വപരവുമായ സമീപനമാണ് ഉയർത്തിപ്പിടിക്കേണ്ടത്. അതിർത്തികൾ തുറക്കുന്നതും അടയ്ക്കുന്നതും ഭൗതികമായ ഒരു പ്രവൃത്തിമാത്രമല്ല. ദാരിദ്ര്യത്തിനും പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും മതമില്ല. അഭയാർഥികളുടെ നിലവിളികൾക്ക് സ്വരവ്യത്യാസവുമില്ല.

പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം
‘ഇനിയാണ് യഥാര്‍ത്ഥ അപകടം, ഇന്ത്യയെ നാം തന്നെ വീണ്ടെടുക്കണം’; രാഹുല്‍ ഗാന്ധിയുടെ കത്ത് പൂര്‍ണ്ണരൂപം  

ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ അന്ന് രാജ്യസഭ പാസാക്കിയില്ല. ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നില്ല. പ്രതിപക്ഷം ഒന്നടങ്കം എതിർത്തിട്ടും ഇപ്പോൾ വീണ്ടും ലോകസഭയിൽ അത് പാസാക്കി. ഇനി രാജ്യസഭയിലേക്ക്.നിയമനിർമാണം എന്നത് മതനിരപേക്ഷവും തുല്യനീതിയിലധിഷ്ഠിതവുമായിരിക്കണം എന്ന തത്വത്തെ ബലികഴിക്കുന്ന പദ്ധതിയാണ് വീണ്ടും ഒരുങ്ങുന്നത്. എൻആർസിയിലൂടെ പൗരത്വം നിഷേധിക്കപ്പെട്ട ആളുകളെ ഭിന്നിപ്പിക്കാനും മതവിവേചനം നടപ്പാക്കാനുമാണ്‌ നീക്കം. . വാസ്തവത്തിൽ അർഹരായവർക്ക് ,അവരുടെ അപേക്ഷ പരിഗണിച്ച് ,മതവ്യത്യാസമില്ലാതെ പൗരത്വം നൽകുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് മുസ്ലിങ്ങൾമാത്രം പൗരത്വത്തിന് പുറത്താകുന്നത് ? മതവിവേചനം സാമാന്യ നീതിയല്ല. വിദേശിയായാലും സ്വദേശിയായാലും തുല്യതയ്ക്കുള്ള അവകാശം ഭരണഘടന നൽകുന്നു. ആയതിനാൽ ഒരു പ്രത്യേക മതത്തിൽപ്പെട്ടവരെ പൗരത്വത്തിന് പരിഗണിക്കാതിരിക്കുന്ന വ്യവസ്ഥ നിയമപരമായി ചോദ്യം ചെയ്യപ്പെടും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15 (1) വ്യക്തമാക്കുന്നു ‐ ‘മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിവയുടെ പേരിൽ ഒരു പൗരനോടും ഭരണകൂടം വിവേചനം കാണിക്കില്ല’. അഭയാർഥികളെപ്പോലും മതത്തിന്റെ പേരിൽ വിഭജിക്കുന്നത് എത്രമാത്രം ഹീനമായ പ്രവൃത്തിയാണ്? ഇത് രാജ്യത്തെ വെട്ടിമുറിക്കാനുള്ള നീക്കമാണ്. അനുവദിക്കരുത്.

ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് ചെറുക്കാനാവില്ല. ന്യൂനപക്ഷങ്ങൾ ഉൾപ്പടെയുള്ളവർ
മതനിരപേക്ഷ-ജനാധിപത്യ ശക്തികൾക്കൊപ്പം നിലയുറപ്പിക്കുകയാണ് അഭികാമ്യം. ഒരു പ്രത്യേക മതത്തിലെ അംഗങ്ങൾ മാത്രമായി സംഘടിക്കുന്നതിലൂടെ ഭൂരിപക്ഷ വർഗീയതയെ തോൽപ്പിക്കാനുമാവില്ല.ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങൾ നടത്തുന്ന അതിശക്തമായ പോരാട്ടമാണ് ബദൽ. ഇപ്രകാരം മാത്രമേ വർഗീയത സൃഷ്ടിക്കുന്ന അപകടത്തെ ചെറുത്ത് തോൽപ്പിക്കാൻ സാധിക്കൂ. ഇന്ത്യയിലെ ഭൂരിപക്ഷ വർഗീയതയ്ക്ക് ഭൂരിപക്ഷ സമുദായത്തിന്റെ ആകെ പിന്തുണയുമില്ല .സംഘപരിവാറിന്റെ വിധ്വംസക, വർഗീയ നിലപാടിനെതിരെ അതിശക്തമായി ശബ്ദിക്കുന്നവരിൽ ലക്ഷക്കണക്കിന് ജനങ്ങളുണ്ട്. വർഗ്ഗീയ ആക്രമണങ്ങൾക്കെതിരെ രാജ്യത്ത് ഉയരുന്ന ജനകീയ പ്രതിഷേധങ്ങളുടെ നേതൃത്വത്തിൽ തന്നെയും എല്ലാ മത, ജാതി, വിഭാഗങ്ങളിലും പെട്ട സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരുണ്ട്. അടിച്ചമർത്തപ്പെടുന്ന ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും ഒപ്പം ഇതര മത-സാമൂഹ്യ വിഭാഗങ്ങളിൽപ്പെട്ട ലക്ഷോപലക്ഷം ജനങ്ങളുണ്ട്. വിശ്വാസികളും അവിശ്വാസികളുമുണ്ട്. സംഘപരിവാരം ഉയർത്തുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണം. ഇന്ത്യയുടെ മഹത്തായ പാരമ്പര്യമാണ് മതേതര മൂല്യങ്ങൾ . അതിനെ സംരക്ഷിക്കാൻ ഏവർക്കും ബാധ്യതയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in