ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു

ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കസ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കിക്കൊണ്ടുള്ള വിധിയേക്കുറിച്ച് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി (2008-2012) ദ ടെലഗ്രാഫിനോട് പ്രതികരിച്ചത്.

അവിടെ ഒരു മസ്ജിദ് ഉണ്ടായിരുന്നു. അത് ന്യൂനപക്ഷങ്ങള്‍ തലമുറകളോളം കണ്ടതാണ്. ആ മസ്ജിദ് തകര്‍ക്കപ്പെട്ടു. അതിന്റെ മുകളില്‍ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രം നിര്‍മ്മിക്കുകയാണ്. ഇത് എന്റെ മനസില്‍ ഒരു സംശയം ഉയര്‍ത്തിയിരിക്കുന്നു, ഒരു ഭരണഘടനാ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ അത് അംഗീകരിക്കാന്‍ എനിക്ക് ചെറിയ ബുദ്ധിമുട്ടുണ്ട്.

1856-57 കാലത്ത് അവിടെ നമസ് അനുഷ്ഠിച്ചിരുന്നില്ലെങ്കിലും 1949 മുതല്‍ക്ക് ഉറപ്പായും അതുണ്ടായിരുന്നു. അത് തെളിവായുണ്ട്. നമ്മുടെ ഭരണഘടന നിലവില്‍ വരുമ്പോള്‍, ബാബ്‌റി മസ്ജിദില്‍ നിസ്‌കാരം അര്‍പ്പിച്ചിരുന്നു. നമസ് അര്‍പ്പിക്കപ്പെടുന്ന സ്ഥലം, അത് ഒരു മസ്ജിദ് ആയി അംഗീകരിക്കപ്പെടുന്നൂ എങ്കില്‍ ന്യൂനപക്ഷ സമുദായത്തിന് അവരുടെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം (ഫ്രീഡം ഓഫ് റിലീജയന്‍) നിലനിര്‍ത്താനുള്ള അവകാശമുണ്ട്-ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശം.

എന്നാലിപ്പോള്‍ ഒരു മുസ്ലീം എന്താണ് കാണുന്നത്? അവിടെ ഒരു മോസ്‌ക് ഉണ്ടായിരുന്നു, വര്‍ഷങ്ങളോളം നിലനിന്നിരുന്ന അത് തകര്‍പ്പെട്ടിരിക്കുന്നു എന്ന്. രാം ലല്ലയുടേതാണെന്ന കണ്ടെത്തല്‍ ആരോപിച്ച് ആ സ്ഥലത്ത് ഒരു കെട്ടിടം പണിയാന്‍ കോടതി ഇപ്പോള്‍ അനുവദിച്ചിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സ്ഥലമുടമസ്ഥതയുടെ പേരില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പിക്കുമോ? കാലങ്ങളോളം അവിടെ ഒരു മസ്ജിദ് ഉണ്ടായിരുന്നു എന്നത് സുപ്രീം കോടതി മറന്നോ? ഭരണഘടന വരുമ്പോള്‍ ഉണ്ടായിരുന്ന ഒരു മസ്ജിദ്. ഭരണഘടനയേയും അതിന്റെ വ്യവസ്ഥകളേയും സംരക്ഷിക്കലാണ് സുപ്രീം കോടതിയുടെ ചുമതല.

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു
‘പള്ളിക്ക് സ്ഥലം കിട്ടാത്ത പ്രശ്‌നം ഇന്ത്യയിലില്ല’; നീതി കിട്ടിയില്ലെന്ന തോന്നല്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായെന്ന് കെ മുരളീധരന്‍

ഭരണഘടന കൈക്കൊള്ളുന്നതിന് മുന്‍പ് എന്തൊക്കെയാണോ ഉണ്ടായിരുന്നത് അവ സുപ്രീം കോടതിയുടെ ഉത്തരവാദിത്തമല്ല. അന്ന് ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക് ഉണ്ടായിരുന്നില്ല. അപ്പോള്‍ മസ്ജിദ് എവിടെയാണ് ഉണ്ടായിരുന്നത്, ക്ഷേത്രം എവിടെയാണ് ഉണ്ടായിരുന്നത്, എവിടെയാണ് ബുദ്ധ സ്തൂപമുണ്ടായിരുന്നത്, എവിടെയാണ് ക്രിസ്ത്യന്‍ പള്ളിയുണ്ടായിരുന്നത്..അത്തരം തീര്‍പ്പുകള്‍ക്ക് വേണ്ടി നാം ഇരിക്കാന്‍ തുടങ്ങിയാല്‍ ഒരുപാട് ക്ഷേത്രങ്ങളും മസ്ജിദുകളും മറ്റ് നിര്‍മിതികളും തകര്‍ത്തുകളയേണ്ടി വരും. നമുക്ക് പൗരാണിക 'വസ്തുത'കളിലേക്ക് പോകാന്‍ കഴിയില്ല. ആരാണ് രാമന്‍? ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ട സന്ദര്‍ഭമുണ്ടോ? മതവിശ്വാസവും ഭക്തിയുമായി ബന്ധപ്പെട്ട ഒരു വിഷയമാണത്.

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു
‘ഭരിക്കുന്നവരുടെ താല്‍പര്യമാണ് വിധികളിലുമെങ്കില്‍ നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് എങ്ങിനെ പറയാനാകും’; അയോധ്യ വിധിയില്‍ പാ രഞ്ജിത്ത് 

വിശ്വാസത്തിന്റെ കാര്യത്തില്‍ നമുക്ക് ഒരു മുന്‍ഗണനയും നേടാനാകില്ലെന്ന് സുപ്രീം കോടതി ഇത്തവണ പറയുകയുണ്ടായി. ബാബ്‌റി മസ്ജിദിന് കീഴില്‍ നിര്‍മിതികളുണ്ടായിരുന്നെന്ന് അവര്‍ പറയുന്നു. പക്ഷെ ആ നിര്‍മിതി ഒരു ക്ഷേത്രം ആയിരുന്നില്ലെന്നും. ഒരു ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും. ഇപ്പോള്‍ ഒരു പള്ളി തകര്‍ത്ത്, ഒരു ക്ഷേത്രം പണിതുയര്‍ത്തുകയല്ലേ?

500 വര്‍ഷമായി ആ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കായിരുന്നു? ആര്‍ക്കെങ്കിലും അറിയുമോ? ചരിത്രം പുനസൃഷ്ടിക്കാന്‍ നമുക്ക് കഴിയില്ല. എന്താണോ അവിടെ നിലവിലുള്ളത് അത് സംരക്ഷിക്കലാണ് കോടതിയുടെ ഉത്തരവാദിത്തം. അവിടെയെന്താണോ ഉള്ളത് അതിന്റെ അവകാശങ്ങള്‍ സംരക്ഷിക്കല്‍. ചരിത്രം പുനസൃഷ്ടിക്കേണ്ട ജോലി കോടതിക്കില്ല. 500 വര്‍ഷം മുന്‍പ് അവിടെ എന്തായിരുന്നു എന്ന് കോടതി അറിയേണ്ട കാര്യമില്ല. കോടതി പറയേണ്ടത് വസ്തുതയാണ്. ഒരു പള്ളി അവിടെ ഉണ്ടായിരുന്നു എന്ന വസ്തുത. ചരിത്രവസ്തുതയേക്കാളുപരി എല്ലാവരും നേരില്‍ കണ്ട വസ്തുത. ആ പള്ളി തകര്‍ക്കുന്നത് എല്ലാവരും കണ്ടു. അതാണ് പുനസ്ഥാപിക്കേണ്ടത്. ഒരു പള്ളി സ്വന്തമാക്കി വെക്കാന്‍ അവര്‍ക്ക് അവകാശമില്ലെങ്കില്‍, നിങ്ങള്‍ക്ക് എങ്ങനെയാണ് പള്ളി പണിയാനായി അഞ്ച് ഏക്കര്‍ നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാകുക? എന്തുകൊണ്ടാണിത്? പള്ളി തകര്‍ത്തത് തെറ്റായിരുന്നു എന്ന് നിങ്ങള്‍ അംഗീകരിക്കുന്നുമുണ്ട്.

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു
ബാബറി മസ്ജിദ് പൊളിച്ചത് നിയമ ലംഘനമാണെന്ന് കോടതി ശരിവെച്ചെന്ന് സിപിഎം, സുപ്രീം കോടതിക്ക് തെറ്റുപറ്റാമെന്ന് ഒവൈസി 
റിട്ട. ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി  
റിട്ട. ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി  

ഞാനായിരുന്നെങ്കില്‍, ആ സ്ഥലത്ത് ഒരു പള്ളി പുനര്‍നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചേനെ, അതില്‍ തര്‍ക്കമുണ്ടായാല്‍ ആ ഇടത്ത് പളളിയും വേണ്ട അമ്പലവും വേണ്ട എന്ന് പറഞ്ഞേനെ. നിങ്ങള്‍ക്ക് ഒരു ആശുപത്രിയോ സ്‌കൂളോ കോളേജോ അങ്ങനെയെന്തെങ്കിലും പണിയാം എന്ന്. പള്ളിയോ അല്ലെങ്കില്‍ ക്ഷേത്രമോ വേറെ സ്ഥലങ്ങളില്‍ നിര്‍മ്മിക്കൂ. ആ സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കാനാകില്ല. വിശ്വഹിന്ദു പരിഷത്തിന്റെ, ബജ്‌റംങ് ദളിന്റെ അവകാശവാദമാണത്. അവര്‍ക്കിന്ന് ഏത് പള്ളിയും, എന്തും ഇന്ന് തകര്‍ത്തുകളയാനാകും. അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടുന്നുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ജൂഡീഷ്യറിയില്‍ നിന്നും പിന്തുണ ലഭിക്കുന്നു. ഞാന്‍ വളരെ അസ്വസ്ഥനാണ്. ഈ കാര്യങ്ങളൊക്കെ ഇത്ര വ്യക്തമായി ഭൂരിഭാഗം പേരും പറയാന്‍ പോകുന്നില്ല.

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു
അയോധ്യ കേസ് നാള്‍വഴി : ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോടതിയിലും സംഭവിച്ചത്   

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in