‘മണിവാസകത്തിന്റേത് കസ്റ്റഡികൊലപാതകം’; മരിക്കുന്നതിന് മുമ്പ് ക്രൂരപീഡനത്തിന് ഇരയായെന്ന് സിപിഐ

‘മണിവാസകത്തിന്റേത് കസ്റ്റഡികൊലപാതകം’; മരിക്കുന്നതിന് മുമ്പ് ക്രൂരപീഡനത്തിന് ഇരയായെന്ന് സിപിഐ

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി സിപിഐ. മാവോയിസ്റ്റ് നേതാവ് മണിവാസകം കൊല്ലപ്പെട്ട സംഭവം കസ്റ്റഡിക്കൊലപാതകമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഒക്ടോബര്‍ 28ന്, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ വളഞ്ഞിട്ട് വെടിവെച്ചുകൊല്ലുകയായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെട്ട മണിവാസകത്തെ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി പീഡിപ്പിച്ചു. പിറ്റേന്ന് അടുത്ത് നിന്ന് വെടിവെച്ച് കൊല്ലുകയാണുണ്ടായത്. പൊലീസ് പുറത്തുവിടുന്ന വീഡിയോകള്‍ വ്യാജമാണെന്നും മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സിപിഐ നേതാവ് പ്രതികരിച്ചു.

മണിവാസകത്തെ അപ്പോള്‍ തന്നെ കസ്റ്റഡിയിലെടുക്കുകയും നല്ല പോലെ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം പിറ്റേന്ന് അദ്ദേഹത്തെ അവിടെയിട്ട് വെടിവെച്ചുകൊല്ലുകയാണ് ചെയ്തത്.

പ്രകാശ് ബാബു

‘മണിവാസകത്തിന്റേത് കസ്റ്റഡികൊലപാതകം’; മരിക്കുന്നതിന് മുമ്പ് ക്രൂരപീഡനത്തിന് ഇരയായെന്ന് സിപിഐ
‘ഇത് എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല’; യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ

മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ നടന്നത് വ്യാജ ഏറ്റമുട്ടലാണെന്ന് മഞ്ചിക്കണ്ടിയില്‍ ചെന്നപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ ചെല്ലുമ്പോഴും മാവോയിസ്റ്റുകള്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കിടക്കുന്നുണ്ടായിരുന്നു. തണ്ടര്‍ബോള്‍ട്ട് നടത്തിയത് ഏകപക്ഷീയമായ വെടിവെപ്പാണ്. അവിടെ ആക്രമണ പ്രത്യാക്രമണം ഉണ്ടായിട്ടില്ല. മാവോയിസ്റ്റുകള്‍ അഞ്ചോ ആറോ പേരില്‍ കൂടുതല്‍ കാണില്ല. അവരെ വളഞ്ഞിട്ട് വെടിവെച്ചുകൊല്ലുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെട്ട ഒരാളിനെയാണ് കസ്റ്റഡിയിലെടുത്ത ശേഷം വെടിവെച്ചുകൊന്നതെന്ന സംശയം അവിടുത്തെ ആദിവാസികള്‍ക്കുണ്ട്. മണിവാസകത്തെ അങ്ങോട്ടും ഇങ്ങോട്ടും വെടിവെയ്പ് നടത്തിയ ശേഷം പിടിച്ചതല്ല. മണിവാസകത്തെ അപ്പോള്‍ തന്നെ കസ്റ്റഡിയിലെടുക്കുകയും നല്ല പോലെ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം പിറ്റേന്ന് അദ്ദേഹത്തെ അവിടെയിട്ട് വെടിവെച്ചുകൊല്ലുകയാണ് ചെയ്തത്. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത പൊലീസ് നടപടിയാണ് മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗത്തുനിന്നുമുണ്ടായത്. അവിടെയുണ്ടായിരുന്നവരെ മുഴുവന്‍ അവര്‍ കൊന്നു. ആരെങ്കിലും രക്ഷപ്പെട്ടതായി അറിയില്ലെന്നും സിപിഐ നേതാവ് കൂട്ടിച്ചേര്‍ത്തു.

‘മണിവാസകത്തിന്റേത് കസ്റ്റഡികൊലപാതകം’; മരിക്കുന്നതിന് മുമ്പ് ക്രൂരപീഡനത്തിന് ഇരയായെന്ന് സിപിഐ
‘സമഗ്ര അന്വേഷണമില്ലാതെ യുഎപിഎ ചുമത്തരുത്’; മാവോയിസ്റ്റ് ബന്ധമുണ്ടെങ്കില്‍ അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം

വെടിയുതിര്‍ക്കുന്ന സമയത്ത് പൊലീസുദ്യോഗസ്ഥര്‍ ചരിഞ്ഞുകിടന്ന് വീഡിയോ പകര്‍ത്തിയെന്ന കാര്യം തന്നെ വിചിത്രമാണ്. സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ്ങ് ക്രമം അനുസരിച്ച് ചെവി അടപ്പിക്കാതിരിക്കാന്‍ ചെവി അടച്ചു കമന്നുകിടക്കുകയാണ് പതിവ്. ദൃശ്യങ്ങളിലെ വെടിയൊച്ച മാവോയിസ്റ്റുകളുടേതാണോ തണ്ടര്‍ ബോള്‍ട്ടിന്റെ എ കെ 47ല്‍ നിന്നുള്ളതാണോയെന്ന് പരിശോധിക്കണം.

പ്രകാശ് ബാബു

മണിവാസകത്തിന്റെ രണ്ട് കാലുകളും ഒടിഞ്ഞ നിലയിലാണുണ്ടായിരുന്നത്. വീഴ്ചയില്‍ സംഭവിച്ചതാകാനുള്ള മറ്റ് ലക്ഷണങ്ങള്‍ ശരീരത്തില്‍ ഇല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
‘മണിവാസകത്തിന്റേത് കസ്റ്റഡികൊലപാതകം’; മരിക്കുന്നതിന് മുമ്പ് ക്രൂരപീഡനത്തിന് ഇരയായെന്ന് സിപിഐ
‘എകെ 47ലുണ്ടായിരുന്നത് ഒരു വെടിയുണ്ട’; മണിവാസകത്തിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഒപ്പമുണ്ടായിരുന്ന മെമ്പര്‍ പൊന്നുച്ചാമി

മണിവാസകത്തിന്റെ സമീപത്തുണ്ടായിരുന്ന എ കെ 47 തോക്കില്‍ ഒരു വെടിയുണ്ട മാത്രമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് അംഗം പൊന്നുച്ചാമി വെളിപ്പെടുത്തിയിരുന്നു. മുതുകിലും നെറ്റിയിലുമാണ് മണിവാസകത്തിന് വെടിയേറ്റിരുന്നതെന്നും മുറിവുകളില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നെന്നും പൊന്നുച്ചാമി പറഞ്ഞു. ഒക്ടോബര്‍ 28ന്, കൊല്ലപ്പെട്ട മൂന്ന് പേരുടെ ഇന്‍ക്വസ്റ്റിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വെടിയൊച്ച കേട്ടത്. വെടിയൊച്ച കേട്ടയുടന്‍ തന്നെ ഉന്നതാധികാരി ഗെറ്റ് ഡൗണ്‍ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും നിലത്ത് കിടന്നു. മണിക്കൂറുകളോളം കിടന്നു. അതിനിടയ്ക്ക് വെടിശബ്ദങ്ങള്‍ കേട്ടു. ആരാണ് വെടിവെച്ചതെന്ന് അറിയില്ലെന്നും പൊന്നുച്ചാമി പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘മണിവാസകത്തിന്റേത് കസ്റ്റഡികൊലപാതകം’; മരിക്കുന്നതിന് മുമ്പ് ക്രൂരപീഡനത്തിന് ഇരയായെന്ന് സിപിഐ
ആറ് വര്‍ഷത്തിനിടെ 90 ലക്ഷം ജോലികളുടെ ഇടിവ്; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം

Related Stories

No stories found.
logo
The Cue
www.thecue.in