‘എകെ 47ലുണ്ടായിരുന്നത് ഒരു വെടിയുണ്ട’; മണിവാസകത്തിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഒപ്പമുണ്ടായിരുന്ന മെമ്പര്‍ പൊന്നുച്ചാമി

‘എകെ 47ലുണ്ടായിരുന്നത് ഒരു വെടിയുണ്ട’; മണിവാസകത്തിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഒപ്പമുണ്ടായിരുന്ന മെമ്പര്‍ പൊന്നുച്ചാമി

അട്ടപ്പാട് മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ സമീപത്തുണ്ടായിരുന്ന എ കെ 47 തോക്കില്‍ ഒരു വെടിയുണ്ട മാത്രമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് അംഗം പൊന്നുച്ചാമി. ഒക്ടോബര്‍ 28ന്, കൊല്ലപ്പെട്ട മൂന്ന് പേരുടെ ഇന്‍ക്വസ്റ്റിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വെടിയൊച്ച കേട്ടത്. വെടിയൊച്ച കേട്ടയുടന്‍ തന്നെ ഉന്നതാധികാരി ഗെറ്റ് ഡൗണ്‍ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും നിലത്ത് കിടന്നു. മണിക്കൂറുകളോളം കിടന്നു. അതിനിടയ്ക്ക് വെടിശബ്ദങ്ങള്‍ കേട്ടു. ആരാണ് വെടിവെച്ചതെന്ന് അറിയില്ലെന്നും പൊന്നുച്ചാമി പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്നതായി പറയപ്പെടുന്ന സ്ഥലം സിപിഐ നേതാക്കളുടെ സംഘം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു പ്രദേശവാസിയായ ജനപ്രതിനിധിയുടെ പ്രതികരണം.

ഒരു എ കെ 47 തോക്ക് മണിവാസകത്തിന്റെ അടുത്ത് കിടക്കുന്നുണ്ടായിരുന്നു. ഒരു വെടിയുണ്ടയാണ് എ കെ 47ല്‍ ഉണ്ടായിരുന്നത്. മുതുകിലും നെറ്റിയിലുമാണ് മണിവാസകത്തിന് വെടിയേറ്റിരുന്നത്. രക്തം ഒലിക്കുന്നുണ്ടായിരുന്നു.

പൊന്നുച്ചാമി

പ്രദേശത്ത് 500ലേറെ പൊലീസുകാരുണ്ടായിരുന്നു. വെടിയൊച്ച കേള്‍ക്കുന്ന സ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പൊലീസ് മുകളിലേക്ക് കയറ്റി വിട്ടില്ല. വെടിയൊച്ച കേട്ട് രണ്ട് മണിക്കൂറോളം കിടന്നു. അതിന് ശേഷമാണ് മൃതദേഹത്തിന് അടുത്ത് എത്താനായതെന്നും പൊന്നുച്ചാമി പറഞ്ഞു.

മണിവാസകത്തിന്റെ രണ്ട് കാലുകള്‍ ഒടിഞ്ഞ നിലയിലാണുള്ളത്. വീഴ്ചയില്‍ സംഭവിച്ചതാകാനുള്ള മറ്റ് ലക്ഷണങ്ങള്‍ ശരീരത്തിലില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.  
‘എകെ 47ലുണ്ടായിരുന്നത് ഒരു വെടിയുണ്ട’; മണിവാസകത്തിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഒപ്പമുണ്ടായിരുന്ന മെമ്പര്‍ പൊന്നുച്ചാമി
മാവോയിസ്റ്റ് കൊല: രമയ്ക്ക് വെടിയേറ്റത് ഭക്ഷണം കഴിക്കുമ്പോള്‍; മണിവാസകത്തിന്റെ രണ്ട് കാലുകളും ഒടിഞ്ഞ നിലയില്‍

മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലേണ്ട സാഹചര്യമുണ്ടായിരുന്നിന്നെന്നും ഭരണകൂട ഭീകരതയാണ് നടന്നതെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സിപിഐ നേതാക്കള്‍ പ്രതികരിച്ചു. വ്യാജഏറ്റുമുട്ടല്‍ നടന്നോ എന്ന സംശയം അങ്ങേയറ്റം ബലപ്പെട്ടിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് പറഞ്ഞു. മാവോയിസ്റ്റുകള്‍ തമ്പടിക്കുകയും ആയുധ പരിശീലനം നടത്തി എല്ലാവിധ സജ്ജീകരണങ്ങളോടെയും തമ്പടിച്ച ഒരു വനമേഖലയാണെന്നാണ് പൊലീസും തണ്ടര്‍ ബോള്‍ട്ടും ഈ മേഖലയേക്കുറിച്ച് പറഞ്ഞത്. നമ്മള്‍ കാണുന്നത് ഒരു ചെറിയ ഷെഡ് മാത്രമാണ്. ആയുധങ്ങള്‍ സമാഹരിക്കുന്നതിനും വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നതിനുള്ള ഒരു സംവിധാനവും ഇവിടെയെങ്ങും ഉണ്ടായിരുന്നില്ലെന്നും ഏറ്റുമുട്ടല്‍ നടന്നതിന്റെ ഒരു ലക്ഷണങ്ങളും ഇവിടെ കാണുന്നില്ലെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. ഊരുമൂപ്പന്‍, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍ തുടങ്ങിയ ജനപ്രതിനിധികളോട് സംസാരിച്ച ശേഷമായിരുന്നു സിപിഐ നേതാക്കളുടെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘എകെ 47ലുണ്ടായിരുന്നത് ഒരു വെടിയുണ്ട’; മണിവാസകത്തിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഒപ്പമുണ്ടായിരുന്ന മെമ്പര്‍ പൊന്നുച്ചാമി
ദ ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം ; ശശി തരൂരിനെതിരെ കേസെടുത്ത് കോടതി 

Related Stories

No stories found.
logo
The Cue
www.thecue.in