ആറ് വര്‍ഷത്തിനിടെ 90 ലക്ഷം ജോലികളുടെ ഇടിവ്; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം

ആറ് വര്‍ഷത്തിനിടെ 90 ലക്ഷം ജോലികളുടെ ഇടിവ്; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ഇല്ലാതായത് 90 ലക്ഷം ജോലികള്‍. 2011-12 വര്‍ഷം മുതല്‍ 2017-18 വരെയുള്ള കണക്കുകള്‍ പരിശോധിച്ചും ഗവേഷണം നടത്തിയ അസിം പ്രേംജി സര്‍വ്വകലാശാലയാണ് തൊഴിലില്ലായ്മയുടെ രൂക്ഷത വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആറ് വര്‍ഷം കൊണ്ടുണ്ടായ ഇത്രയും വലിയ തൊഴില്‍ നഷ്ടം മുന്‍പുണ്ടായിട്ടില്ലെന്നും രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണെന്നും പഠനം നടത്തിയ സന്തോഷ് മെഹ്‌റോത്രയും ജജാതി കെ പരിദയും ചൂണ്ടിക്കാണിക്കുന്നു.

കാര്‍ഷിക മേഖലയില്‍ പ്രതിവര്‍ഷം 45 ലക്ഷം തൊഴിലാണ് ഇല്ലാതാകുന്നത്. ഉല്‍പാദന മേഖലയില്‍ 35 ലക്ഷം ജോലികള്‍ നഷ്ടമായി. ആദ്യമായാണ് ഉല്‍പാദന മേഖലയില്‍ തൊഴില്‍ ഇടിയുന്നത്.

ഉല്‍പാദന മേഖലയില്‍ ജോലി കൂപ്പുകുത്തുന്നത് ‘മേക്ക് ഇന്‍ ഇന്ത്യ’ ലക്ഷ്യത്തിന് എതിരാണ്.

ഗവേഷകര്‍

ആറ് വര്‍ഷത്തിനിടെ 90 ലക്ഷം ജോലികളുടെ ഇടിവ്; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം
‘മേനോന്‍ എന്ന ജാതിവാല്‍ ഉപേക്ഷിക്കുന്നു’; വി എ ശ്രീകുമാര്‍ എന്നറിയപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍

വര്‍ഷം 40 ലക്ഷം ജോലികള്‍ സൃഷ്ടിച്ചിരുന്ന നിര്‍മ്മാണ മേഖലയിലെ കണക്കെടുത്താല്‍ ആറ് ലക്ഷം തൊഴിലുകളാണ് കഴിഞ്ഞ ആറ് കൊല്ലത്തെ ശരാശരി. സ്ഥിരമായി തൊഴില്‍ വളര്‍ച്ച കാണിക്കുന്ന സേവന മേഖലയില്‍ (പ്രതിവര്‍ഷം 30 ലക്ഷം) ജോലിയുടെ നിലവാരം ഇടിയുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നടത്തിയ പഠനത്തിന് വിരുദ്ധമാണ് അസിം പ്രേംജി സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്. 2011-12 മുതല്‍ 2017-18 വരെയുള്ള കാലത്തിനിടെ ആകെ തൊഴില്‍ 43.3 കോടിയില്‍ നിന്ന് 45.7 കോടിയായി ഉയര്‍ന്നെന്നാണ് ലവീഷ് ഭണ്ഡാരി, അമരേഷ് ദുബേ എന്നിവരുടെ പഠനം അവകാശപ്പെടുന്നത്.

ആറ് വര്‍ഷത്തിനിടെ 90 ലക്ഷം ജോലികളുടെ ഇടിവ്; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം
‘എകെ 47ലുണ്ടായിരുന്നത് ഒരു വെടിയുണ്ട’; മണിവാസകത്തിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഒപ്പമുണ്ടായിരുന്ന മെമ്പര്‍ പൊന്നുച്ചാമി

തൊഴിലില്ലായ്മയേക്കുറിച്ച് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ) നടത്തിയ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബറിലെ കണക്കെടുത്താല്‍ 8.5 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. 2016 ഓഗസ്റ്റിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സെപ്റ്റംബറില്‍ 7.2 ശതമാനമായിരുന്നത് ഒറ്റമാസം കൊണ്ട് 8.5 ലെത്താന്‍ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ഉല്‍പാദനം സെപ്റ്റംബറില്‍ 5.2 ശതമാനമായി ഇടിഞ്ഞിരുന്നു. ആറ് വര്‍ഷത്തിനിടെ വ്യാവസായിക ഉല്‍പാദനം ഏറ്റവും വേഗത്തില്‍ കുറഞ്ഞത് കഴിഞ്ഞ ഓഗസ്റ്റിലാണ്.

ആറ് വര്‍ഷത്തിനിടെ 90 ലക്ഷം ജോലികളുടെ ഇടിവ്; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം
ദ ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം ; ശശി തരൂരിനെതിരെ കേസെടുത്ത് കോടതി 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in