കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍

‘ഇത് എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല’; യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ

മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം കേസുകളില്‍ യുഎപിഎ ചുമത്തരുതെന്ന് സിപിഐ നേതാവ് പറഞ്ഞു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍ പാടുള്ളൂ എന്നാണ് കേരളത്തിലുള്ള നിര്‍ദ്ദേശം. ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ടെ പൊലീസ് നടപടിയെന്നും കാനം ചൂണ്ടിക്കാട്ടി.

ഏതായാലും ഇത്തരം നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല. ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടത്.

കാനം രാജേന്ദ്രന്‍

ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ നിലവിലുള്ള സംവിധാന പ്രകാരമാണ് കേസെടുക്കേണ്ടത്. അതില്‍ തെറ്റില്ല. അതിന് സിപിഐ എതിരല്ല. പക്ഷെ വിചാരണയില്ലാതെ തടങ്കലില്‍ വെയ്ക്കുന്ന ഒരു നിയമത്തോടും യോജിക്കാന്‍ കഴിയില്ല. യുഎപിഎ കരിനിയമമാണ് എന്നതില്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രി കോഴിക്കോട് വരുന്ന ദിവസം തന്നെ ഇത്തരമൊരു സംഭവം നടന്നതില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കാനം രാജേന്ദ്രന്‍
‘സമഗ്ര അന്വേഷണമില്ലാതെ യുഎപിഎ ചുമത്തരുത്’; മാവോയിസ്റ്റ് ബന്ധമുണ്ടെങ്കില്‍ അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം

സിപിഐഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി. വിഷയം പരിശോധിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടതുപ്രകാരം ഉത്തരമേഖലാ ഐജി അശോക് യാദവ് പന്തീരാങ്കാവ് സ്റ്റേഷനില്‍ നേരിട്ടെത്തി. അലന്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ സിപിഐഎം ജില്ലാ സെക്രട്ടരി പി മോഹനന്റേയും കെ അജിതയുടേയും ഒപ്പം മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു. അറസ്റ്റിലായ യുവാക്കളെ പന്തീരാങ്കാവ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാനം രാജേന്ദ്രന്‍
‘അവഗണനയോടെ തള്ളുന്നു’; മുഖ്യമന്ത്രിക്കെതിരെ ജി സുകുമാരന്‍ നായര്‍
logo
The Cue
www.thecue.in