SHOW TIME

പെട്ടിയില്‍ വരുന്ന സിനിമ ആകാശത്തൂടെ എങ്ങനെ വരുമെന്ന് ചോദിച്ചു: വി.കെ.പ്രകാശ് അഭിമുഖം

മനീഷ് നാരായണന്‍

ഡിജിറ്റല്‍ സിനിമയെക്കുറിച്ച് പലരും ആധികാരികമായി സംസാരിക്കുമ്പോള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ മലയാളത്തില്‍ ആദ്യം റിലീസ് ചെയ്ത 'മൂന്നാമതൊരാള്‍' എന്ന സിനിമ പലരും പരാമര്‍ശിക്കാറില്ലെന്ന് സംവിധായകന്‍ വി.കെ.പ്രകാശ്. പെട്ടിയില്‍ വരുന്ന സിനിമ എങ്ങനെ ആകാശത്തിലൂടെ വരുമെന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്, അവര്‍ ഇപ്പോള്‍ ഡിജിറ്റല്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നു.

വി.കെ പ്രകാശ് പറഞ്ഞത്

കേരളത്തില്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ഈ ശ്രമം ദേശീയ തലത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ഡെല്‍ കംപ്യൂട്ടര്‍ 'ചൂസ് യുവര്‍ ഓണ്‍ പാത്ത്' കാമ്പയിനില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് അവര്‍ തെരഞ്ഞെടുത്ത ബ്രാന്‍ഡ് അംബാസിഡര്‍ ഞാന്‍ ആയിരുന്നു. അപ്പപ്പോള്‍ ആരൊക്കെയാണ് വലിയ പേരുകള്‍ എന്ന് നോക്കി അവരുടെ പിന്നാലെ പോകുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം.

സ്വന്തം ഇഷ്ടപ്രകാരം മനസമാധാനത്തോടെ ഷൂട്ട് ചെയ്യണമെന്ന് കരുതിയാണ് മലയാളത്തില്‍ ലോ ബജറ്റ് സിനിമകള്‍ കൂടുതല്‍ ചെയ്യുന്നത്. മലയാളത്തില്‍ ചിത്രീകരണം ദുഷ്‌കരമാണ്. ഇവിടെ മോണിംഗ് ഷോട്ട് എടുക്കണേല്‍ ഉച്ച വരെ കാത്തിരിക്കണം. ബോളിവുഡില്‍ 'ഫിര്‍ കഭി' ഷൂട്ട് ചെയ്യുമ്പോള്‍ പോലും കുറേക്കൂടി ഓര്‍ഗനൈസ്ഡ് ആയ ഇന്‍ഡസ്ട്രി എന്നാണ് അനുഭവപ്പെട്ടത്. ഓര്‍ഗനൈസ് ചെയ്ത് ചിത്രീകരിക്കുന്നത് കൊണ്ടാണ് വേഗത്തില്‍ സിനിമ ചെയ്യുന്നത്. ഓടിച്ചുചെയ്യുകയോ തട്ടിക്കൂട്ടി ചെയ്യുകയോ അല്ല.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

director vk prakash interview Maneesh Narrayanan

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT