On Chat

'ഒടിടിക്ക് മുമ്പുള്ള കഥാപാത്രങ്ങള്‍ ഇപ്പോഴും തുടര്‍ന്നെങ്കില്‍ ഞാന്‍ അഭിനയം നിര്‍ത്തിയേനെ'; നിത്യ മേനോന്‍

പ്രിയങ്ക രവീന്ദ്രന്‍

ഒടിടിക്ക് മുമ്പുള്ള തരത്തിലുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ഇപ്പോഴും സിനിമകളില്‍ ഉണ്ടായിരുന്നതെങ്കില്‍ അഭിനയം അവസാനിപ്പിക്കുമായിരുന്നുവെന്ന് നടി നിത്യ മേനോന്‍. ഇന്ന് തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള തരത്തിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും നിത്യ ദ ക്യുവിനോട് പറഞ്ഞു.

നിത്യ മേനോന്‍ പറഞ്ഞത് :

സ്ത്രീ കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും മാറ്റം ഉണ്ടായിട്ടുണ്ട്. ഒടിടിയെല്ലാം വരുന്നതിന് മുമ്പുള്ള കഥാപാത്രങ്ങളാണ് ഇപ്പോഴും ഉണ്ടാകുന്നതെങ്കില്‍ ഞാന്‍ ഒരു പക്ഷെ അഭിനയം നിര്‍ത്തിയിട്ടുണ്ടാകും. കാരണം എനിക്ക് അത് ഒരുപാട് കാലം തുടരാന്‍ സാധിക്കില്ല.

ഞാന്‍ കുറച്ച് കൂടെ ചെറുപ്പമായിരുന്ന സമയത്ത് തെലുങ്കിലെല്ലാം ഹീറോ, ഹീറോയിന്‍ സിനിമകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ ചിന്താഗതിയും പ്രായവും മാറിയതിന് അനുസരിച്ച് സ്ത്രീ കഥാപാത്രങ്ങളുടെ പോട്ട്രെയലിലും മാറ്റം വന്നു. ടൈമിംഗ് ഭയങ്കര പെര്‍ഫെക്ട് ആയിരുന്നു. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള കഥാപാത്രം ചെയ്യാനുള്ള സ്‌പേസുണ്ട്.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT