

'പ്രതിഛായ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ മോഹൻലാൽ തന്നോട് മോശമായി പെരുമാറി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. പതിറ്റാണ്ടുകളായി പരസ്പരം സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്നവരാണ് തങ്ങൾ. മോഹൻലാലും താനുമായുള്ള ആത്മബന്ധത്തെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുകയും, അക്കാരണത്താൽ മോഹൻലാലിനെ അധിക്ഷേപിക്കും വിഹമുള്ള പരാമർശങ്ങൾ ഉണ്ടാവുകയും ചെയ്തത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രചരിപ്പിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യം എന്തെന്നാൽ തന്റെയും മോഹൻലാലിന്റേയും സൗഹൃദത്തിന് പോറൽ ഏൽപ്പിക്കാൻ ഇക്കാര്യത്തിന് കഴിയുകയില്ല. ചില ഭാഗങ്ങൾ ഒഴിവാക്കി, വീഡിയോ പ്രചരിപ്പിച്ച് താനും മോഹൻലാലും തമ്മിലുള്ള ആത്മബന്ധത്തെ തകർക്കാൻ കഴിയുമെന്ന് വിചാരികയതെന്ന് എസ്.എൻ സ്വാമി പറഞ്ഞു.
തന്റെ കഥാപാത്രങ്ങൾക്ക് കരുത്തുകൂട്ടിയ മഹാനടനാണ് മോഹൻലാൽ. പരസ്പര ബഹുമാനവു സ്നേഹവും പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്നവരാണ് തങ്ങൾ. ഇപ്പോൾ പ്രചരിക്കുന്ന കഥകൾ സത്യമല്ലെന്നും അനാവശ്യ പ്രചാരങ്ങൾ കൊടുക്കാതിരിക്കുവാൻ അഭ്യർത്ഥിക്കുന്നതായും എസ്.എൻ സ്വാമി കൂട്ടിച്ചേർത്തു.