വമ്പൻ ആക്ഷൻ ചിത്രം ലോഡിങ്; ഞെട്ടിച്ച് യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' ടീസർ

വമ്പൻ ആക്ഷൻ ചിത്രം ലോഡിങ്; ഞെട്ടിച്ച് യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' ടീസർ
Published on

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്സിക്കിന്റെ ടീസർ പുറത്തിറങ്ങി. ഒരു പക്കാ ആക്ഷൻ ചിത്രമാകും ഇത് എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ് എന്നാണ് ചിത്രത്തിന്റെ പേര്. രായ എന്ന കഥാപാത്രമായാണ് യഷ് സിനിമയിലെത്തുന്നത്.

കിയാര അദ്വാനി, ഹുമ ഖുറേഷി, നയൻതാര , താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ. സുദേവ് നായരും പ്രധാനവേഷത്തിലുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും.

മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19-ന് ഈദ്, ഉഗാദി പ്രമാണിച്ച് ചിത്രം ലോകമെമ്പാടും തീയേറ്ററുകളിൽ എത്തും.

logo
The Cue
www.thecue.in