Gulf Stream

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുളള യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയുടെ മടക്കയാത്ര വൈകും

ആറുമാസക്കാലത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ യുഎഇയുടെ സുല്‍ത്താന്‍ അല്‍നെയാദിയുടെയുടെയും സംഘത്തിന്‍റെയും മടക്കയാത്ര വൈകും.കാലവസ്ഥ അനുകൂലമല്ലാത്തതിനാല്‍ സെപ്റ്റംബർ നാലിലേക്കാണ് നിലവില്‍ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബർ 2 ന് തിരിച്ചെത്താനായിരുന്നു ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററാണ് പുതുക്കിയ തിയതി സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്.

ആറ് മാസക്കാലത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് നെയാദി മടങ്ങുന്നത്.അല്‍ നെയാദി ഉള്‍പ്പെടുന്ന ക്രൂ-6 ഉളള സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം യുഎസിലെ ഫ്ളോറിഡ തീരത്താണ് എത്തുക. യുഎഇയുടെ ദേശീയ ബഹിരാകാശ പദ്ധതിയുടെ കീഴില്‍ എം ബി ആർ എസ് എസി നടത്തുന്ന പദ്ധതികളില്‍ ഒന്നാണ് യുഎഇ ആസ്ട്രനട്ട് പ്രോഗ്രാം.ഐഎസ്എസിനുള്ളില്‍ 200ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയാണ് നെയാദി മടങ്ങുന്നത്.

ബഹിരാകാശയാത്രികരുടെ പ്രതിരോധശേഷിയും ഐഎസ്എസിലെ സൂക്ഷ്മജീവ രോഗാണുക്കളും തമ്മിലുള്ള പ്രതികരണം വിശകലനം ചെയ്യുന്നതിനുള്ള ഹോസ്റ്റ്പഥോജന്‍ പരീക്ഷണത്തിലാണ് ഏറ്റവും അവസാനം അല്‍ നെയാദി പങ്കെടുത്തത്. നെയാദിയുടെ രക്തത്തില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ബഹിരാകാശ ജീവിതത്തോട് അദ്ദേഹത്തിന്‍റെ ശാരീരിക പ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിച്ചുവെന്ന് കണ്ടെത്തുന്നതിനുളള പരീക്ഷണങ്ങളും നടക്കും.

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

SCROLL FOR NEXT