Gulf Stream

ജലഘോഷയാത്രയും കലാവിരുന്നും, ഓണപ്പൂരം ഒക്ടോബർ 9 ന്

ഓണവും പൂരവും ഒരുമിക്കുന്ന ദൃശ്യവിരുന്ന് 'ഓണപ്പൂര'ത്തിന് ഒക്ടോബർ 9 ന് ദുബായ് ഐലന്‍റിലെ സൂക് അല്‍ മർഫ വേദിയാകും. കേരളത്തിന്‍റെ വ്യത്യസ്ത കലാരൂപങ്ങള്‍ക്കൊപ്പം 300 ഓളം പേർ പങ്കുചേരുന്ന ജലഘോഷയാത്രയാണ് ഓണപ്പൂരത്തിന്‍റെ പ്രധാന ആകർഷണം.ആട്ടം കലാസമിതിയും ചെമ്മീൻ ബാൻഡും ചേർന്നൊരുക്കുന്ന 33 കലാകാരന്മാരുടെ ചെണ്ട ഫ്യൂഷനും ഓണപ്പൂരത്തിന്‍റെ ഭാഗമായി അരങ്ങേറും.

രാവിലെ 9നു ആരംഭിക്കുന്ന ഓണാഘോഷത്തിന്‍റെ ഭാഗമായി അത്തപ്പൂക്കളം -പായസ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓണപാട്ട്, വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 2000 പേർക്കുള്ള സദ്യയും ഓണപ്പൂരത്തില്‍ ഒരുക്കിയിട്ടുണ്ട്.സൂക് അൽ മർഫയിലെ അതിമനോഹര വേദി ആഘോഷരാവിനു മാറ്റുകൂട്ടുമെന്ന് ഓണപ്പൂരത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാനായി വിളിച്ച വാർത്താസമ്മേളത്തില്‍ സംഘാടകർ പറഞ്ഞു.ഒരുമയുടെ സന്ദേശവുമായി നൂറുപേർ ചേർന്നൊരുക്കുന്ന മെഗാ അത്തപ്പൂക്കളവും ഒരുങ്ങും.

പ്രശസ്ത കലാസംവിധായകന്‍ ബാവയാണ്   5000 ത്തോളം ആളുകൾ പങ്കെടുക്കുന്ന ആഘോഷത്തിനുളള വേദി ഒരുക്കിയിരിക്കുന്നത്.മേക്കർസ് മീഡിയയുടെ ബാനറിൽ എംഇഎസ് സി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലൂമ്നിയും ഇന്‍റർനാഷണല്‍ പ്രൊമോട്ടർസ് അസോസിയേഷനും ചേർന്നാണ് ഓണപ്പൂരം 2022 സംഘടിപ്പിക്കുന്നത്.ആഘോഷത്തിന്‍റെ പ്രവേശന ടിക്കറ്റ് ഓൺലൈൻ പ്ലാറ്റഫോമായ ക്യു ടിക്കറ്റ്സില്‍ ഉടനെ ലഭ്യമാകും.

സൂഖ് അല്‍ മർഫ ഡയറക്ടർ അനൂപ് ഗോപാല്‍, ജനറല്‍ മാനേജർ മുവാത് അല്‍ റഈസ്, ഐപിഎ ഫൗണ്ടർ എകെ ഫൈസല്‍,വൈസ് ചെയർമാന്‍ തങ്കച്ചന്‍, എക്സിക്യൂട്ടീവ് മെമ്പർ ബിബി ജോണ്‍, എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് അലൂമ്നി അനീഷ് അന്‍സാരി, സക്കറിയ,മേക്കേഴ്സ് മീഡിയയില്‍ നിന്നും സ്വവാബ് അലി, ഷീബ ഷിബിന്‍ സുല്‍ത്താന്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

'ഒരു ദുരൂഹ സാഹചര്യത്തിലേ'ക്ക് എന്നെ ക്ഷണിച്ചത് ചാക്കോച്ചൻ: സജിൻ ഗോപു

'ഏലിയാ വെൽക്കം ടൂ കേരള'; കൗതുകമുണർത്തി 'പ്ലൂട്ടോ' ഗ്ലിംപ്സ് വീഡിയോ

ചാക്കോച്ചൻ-രതീഷ് ബാലകൃഷ്ണ പൊതുവാൾ ടീം വീണ്ടും; 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

'ആരാടാ ഈ മാർക്കോസ്??';മിസ്റ്ററി നിലനിർത്തി 'ഒരു ദുരൂഹ സാഹചര്യത്തിൽ' പ്രൊമോ ടീസർ

സീരിയസായി ഹ്യൂമർ പറയുക എന്നത് നിസ്സാരമല്ല, സുരാജേട്ടൻ ഗംഭീരമായാണ് ആ മീറ്റർ പിടിച്ചിരിക്കുന്നത്: കൃഷ്ണദാസ് മുരളി

SCROLL FOR NEXT