Gulf Stream

പിസി ജോർജ്ജിന് എം.എ യൂസഫലിയുടെ പരോക്ഷ മറുപടി

പിസി ജോർജ്ജ് തന്നെ കുറിച്ച് പറഞ്ഞ പ്രസ്താവന തിരുത്തിയ പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി. കാര്യങ്ങള്‍ തിരിച്ചറിയാന്‍ മലയാളികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം ഷാർജയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. വീണ്ടും ചോദ്യമാവർത്തിച്ചപ്പോള്‍, ശ്രീബുദ്ധന്‍റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു പരോക്ഷ മറുപടി.

നെഗറ്റീവായ ആളുകളോട് നിങ്ങള്‍ പ്രതികരിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം കൂടുതല്‍ സമാധാനപരമാകും, എം എ യൂസഫലി പറഞ്ഞു.

യെമനില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യും. അവരുടെ മോചനത്തിനായുള്ള അനൗദ്യോഗിക ചർച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ലുലുവിന്‍റെ ഓഹരി വില്‍പന 2023 പകുതിയോടെ തുടങ്ങും. ലുലു ജീവനക്കാർക്ക് കൂടി ഗുണമുണ്ടാകുന്ന രീതിയിലായിരിക്കും മാനദണ്ഡം ക്രമീകരിക്കുക. മലയാളികള്‍ക്കും ഓഹരി നേടാന്‍ അവസരമുണ്ടാകും. 2024 ഡിസംബറോടെ ലുലു ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 തികയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT