Gulf Stream

ലുലു ഗ്രൂപ്പിന്‍റെ രണ്ട് സംഭരണശാലകള്‍ പ്രവർത്തനം ആരംഭിച്ചു

ലുലു ഗ്രൂപ്പിന്‍റെ രണ്ട് സംഭരണ ശാലകള്‍ കൂടി യുഎഇയില്‍ പ്രവർത്തനം ആരംഭിച്ചു. ദുബായ് അൽഖിസൈസ് നാലിലെ വൈ ടവറിൽ പുതുതായി ആരംഭിച്ച ലുലു എക്സ്പ്രസ് സൂപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം ദുബായ് എക്കണോമിയിലെ എക്സ്റ്റേണൽ ബ്രാഞ്ചസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ അബ്ദുള്ള സയീദ് സലേം അൽ സബ്ബി നിർവഹിച്ചു. അബുദാബി അൽ ഐൻ മേഖലയിലെ അൽ നൗദ് പ്രദേശത്ത് പുതുതായി പ്രവർത്തനമാരംഭിച്ച ലുലു ലോജിസ്റ്റിക് ആൻഡ് ഹോൾസെയിൽ സെന്‍റർ അഹമ്മദ് ഒമ്രാൻ അൽ അമേരി ഉദ്ഘാടനംചെയ്തു. മികച്ച സൗകര്യങ്ങളാണ് പുതിയ രണ്ടിടങ്ങളിലും ഒരുക്കിയിട്ടുള്ളത്.

പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ഭക്ഷണവിഭവങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ലുലു എക്സ് പ്രസ് സൂപ്പർമാർക്കറ്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. അൽ നൗദിലെ ലുലു ഹോൾസെയിൽ ആൻഡ് റീട്ടെയിൽ സെന്‍റർ മൊത്തക്കച്ചവടക്കാർക്ക് മികച്ച സേവനം നല്‍കുമെന്നാണ് പ്രതീക്ഷ.

വിവിധ തട്ടിലുളള ഉപഭോക്താക്കള്‍ക്കുളള അവരുടെ വ്യത്യസ്ത ഷോപ്പിംഗ് ആവശ്യങ്ങൾ നിറവേറ്റുന്ന പുതിയ രണ്ടുസ്ഥാപനങ്ങളെന്ന് ലുലുഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫ് അലി പറഞ്ഞു. ഹൈപ്പർമാർക്കറ്റുകള്‍ക്കൊപ്പം തന്നെ പുതുതലമുറ ഷോപ്പിംഗ് അനുഭവം നല്‍കുന്ന പുതിയ രീതിയിലുളള സ്റ്റോറുകളും ലുലു ലക്ഷ്യമിടുന്നുവെന്നും ഈ മേഖലയിലെ വർഷങ്ങളുടെ അനുഭവ പരിചയം അതിന് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

'ഒന്നൊന്നര ഫീൽ ഗുഡ് ഐറ്റം'; നിവിൻ-അജു ഫണ്ണുമായി 'സർവ്വം മായ' പുതിയ ഗാനം

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

SCROLL FOR NEXT