Gulf Stream

ഇന്ത്യന്‍ മാധ്യമകൂട്ടായ്മയുടെ 'ഒരുമിച്ചോണം'

ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ (ഐ എം എഫ് )നേതൃത്വത്തിൽ ഓണാഘോഷ പരിപാടി 'ഒരുമിച്ചോണം 2022' സംഘടിപ്പിച്ചു.അജ്‌മാൻ ഹാബിറ്റാറ്റ് ഫാമിൽ നടന്ന ഒരു പകൽ നീണ്ട ആഘോഷ പരിപാടികളിൽ ദുബായിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരും ,കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടകം ,കരോക്കെ ഗാനമേള,പ്രച്ഛന്നവേഷം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.

ഓണത്തിന്‍റെ ഭാഗമായി നടക്കുന്ന നാട്ടിലെ ഗ്രാമീണ മത്സരങ്ങളായ ഉറിയടി,തീറ്റ മത്സരം,തുടങ്ങിയ മത്സരങ്ങളും സംഘടിച്ചു.ദുബായ് വി കെ എം കളരി സംഘം അവതരിപ്പിച്ച കളരി പയറ്റ് പ്രദർശനവും,കലാഭവൻ ബിജു അവതരിപ്പിച്ച കോമഡി ഷോയും പരിപാടിയുടെ മാറ്റ് കൂട്ടി.

ഉദ്‌ഘാടന സമ്മേളനത്തിൽ മാധ്യമ പ്രവർത്തക തൻസിഹാഷിർ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം അബ്ബാസ് ഉദ്‌ഘാടനം ചെയ്തു.എം സി എ നാസർ ആശംസ പ്രസംഗം നടത്തി.അനൂപ് കീച്ചേരി സ്വാഗതവും,ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു. ജമാലുദീൻ,അരൂൺ പാറാട്ട്,നിഷ് ,രഞ്ജിത്ത് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. ലുലു,ഹോട്ട് പാക്ക്,നെല്ലറ ,മലബാർ ഗോൾഡ് ചിക്കിംഗ്‌ എന്നിവർ മുഖ്യ പ്രായോജകർ ആയിരുന്നു

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT