Gulf Stream

എം എ യൂസഫലി ധനികനായ മലയാളി, ഫോബ്സ് പട്ടികയില്‍ ഇടം പിടിച്ച് മലയാളി വനിതയും

ഫോബ്‌സ് മാസിക ആഗോള അതിസമ്പന്ന പട്ടിക പുറത്തിറക്കി.ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ടാണ് (233 ബില്യൻ ഡോളർ) പട്ടികയിൽ ഒന്നാമത്. ഇലോൺ മസ്ക് (195 ബില്യൻ ഡോളർ), ജെഫ് ബെസോസ് (194 ബില്യൻ ഡോളർ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി. 116 ബില്യൺ ഡോളർ ആസ്തിയോടെ മുകേഷ് അംബാനി ആഗോള ധനികരിൽ ഒമ്പതാം സ്ഥാനത്താണ്.

മലയാളികളിൽ ഒന്നാമത് യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്‍റെ ചെയർമാൻ എം.എ. യൂസഫലിയാണ്. 7.6 ബില്യൺ ഡോളർ ആസ്തിയാണ് എം എ യൂസഫലിയ്ക്കുളളത്. ആഗോള തലത്തിൽ 344 ആം സ്ഥാനത്താണ് യൂസഫലി. കഴിഞ്ഞ വർഷം 497 ആം സ്ഥാനത്തായിരുന്നു. 2023 ൽ യൂസഫലിയുടെ ആസ്തി 7.1 ബില്യൺ ഡോളർ ആയിരുന്നു.

ജോയ് ആലുക്കാസ് (4.4 ബില്യൺ ഡോളർ) ഡോക്ടർ ഷംസീർ വയലിൽ (3.5 ബില്യൺ ഡോളർ), രവി പിള്ള (3.3 ബില്യൺ ഡോളർ), സണ്ണി വർക്കി (3.3 ബില്യൺ ഡോളർ) എന്നിവർ രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. 1.3 ബില്യൺ ഡോളർ ആസ്തിയോടെ സാറ ജോർജ്ജ് മുത്തൂറ്റ് പട്ടികയിലെ സമ്പന്ന വനിതയായി ഇടം നേടി. ഇതാദ്യമായാണ് ഒരു മലയാളി വനിത പട്ടികയില്‍ ഇടം നേടുന്നത്.

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

SCROLL FOR NEXT