jamshi cherukode
Gulf Stream

മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ച് അബുദാബി സാംസ്കാരിക വേദി

റിപബ്ലിക് ദിന ആഘോഷത്തിൻ്റെ ഭാഗമായി മുപ്പത്തിയൊന്ന് മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ച് കൊണ്ട് അബുദാബി സാംസ്കാരിക വേദിയും അഹല്യ ഹോസ്പിറ്റൽ ഗ്രൂപ്പും സംയുക്തമായി ഇന്ത്യൻ എംബസ്സിയിൽ നടന്ന സലൂട്ടിംഗ് ദ റിയൽ ഹീറോസ് എന്ന പരിപാടിയിൽ നായ്ക് റാങ്ക് മുതൽ ബ്രിഗേഡിയർ റാങ്ക് വരെയുള്ള മുൻകാല സൈനിക ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ചടങ്ങിൽ എംബസ്സി ഡിഫൻസ് അറ്റാച്ചെ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ലുത്ര വി.എം. മുഖ്യാതിഥി ആയിരുന്നു. രാജ്യസേവനത്തിനായ് ജീവിതം സമർപ്പിച്ച സൈനികർ നമ്മുടെ നാടിൻ്റെ യഥാർത്ഥ നായകരാണ്. നാം ഇന്ന് അനുഭവിക്കുന്ന സമാധാനവും സുരക്ഷിതത്വവും ഇവരുടെ നിശബ്ദമായ ത്യാഗങ്ങളുടേയും അചഞ്ചലമായ സേവനത്തിൻ്റേയും ഫലമാണ് എന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സാംസ്കാരിക വേദി പ്രസിഡന്‍റ് സാബു അഗസ്റ്റിൻ അദ്ധ്യക്ഷം വഹിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ഇന്ത്യാ സോഷ്യൽ സെൻ്റർ പ്രസിഡന്‍റ് ജയചന്ദ്രൻ നായർ, കേരള സോഷ്യൽ സെൻ്റർ പ്രസിഡന്‍റ് മനോജ് , സമാജം കോർഡിനേഷൻ ചെയർമാൻ യേശുശീലൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്‍റ് രക്ഷിത യാദവ്, ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, സാംസ്കാരിക വേദി ചീഫ് പാട്രൻ അനൂപ് നമ്പ്യാർ,വനിത വിഭാഗം കൺവീനർ കവിത വിനോദ്, ജോ. സെക്രട്ടറി ശ്രീജിത്ത് കുറ്റിക്കോൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബിമൽകുമാർ സ്വാഗതവും ട്രഷറർ മുജീബ് അബ്ദുൾ സലാം നന്ദിയും പറഞ്ഞു. കേണൽ ഡോ അജയ് രാജ് ഗുപ്ത, മേജർ ഡോക്ടർ അമോൾ പാണ്ടുരംഗ് മൂറെ, സ്കോഡ്രൻ്റ് ലീഡർ സംഗീത നായർ എന്നിവർ അവരുടെ സൈനിക അനുഭവങ്ങൾ പങ്കു വെച്ചു. അഗ്രത സുജിത്ത് അവതാരകയായിരുന്നു.

പ്രതീകാത്മകമായി ഉണ്ടാക്കിയ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തി കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. നാല് വനിത സൈനിക ഉദ്യോഗസ്ഥർ ഇത്തവണത്തെ ചടങ്ങിൽ പങ്കെടുത്തത് പ്രവാസ ലോകത്തെ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി അബുദബി സാംസ്കാരിക വേദി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതിനകം ഏകദേശം മുന്നൂറോളം മുൻകാല ഇന്ത്യൻ സൈനികർ ആദരിക്കപ്പെട്ടു. ചടങ്ങിൽ വെച്ച് സാംസ്കാരിക വേദി നടത്തിയ ഹരോൾഡ് റോബിൺസൻ മെമ്മോറിയൽ ചിത്ര രചന - കളറിംഗ് മൽസര വിജയികൾക്കുള്ള സമ്മാനദാനവും സാംസ്കാരിക വേദി കുടുംബത്തിലെ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡും വിതരണം ചെയ്തു.

കമ്പനി ലാഭത്തിലായി, കോളടിച്ച് ജീവനക്കാർ, ശമ്പളത്തില്‍ 30 ശതമാനം വർദ്ധന, മാനേജർമാർക്ക് എസ് യു വി

ഒൻപതുദിവസം, 16.8 കോടിയിലേറെ കളക്ഷനുമായി ‘പ്രകമ്പനം’ കേരളക്കരയെ ചിരിപ്പിക്കുന്നു

ബിജു മേനോന്റെ നിസ്സഹകരണത്തെ തുടർന്ന് വലിയ നഷ്ടം; പരാതിയിൽ പരിഹാരം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക്: അനൂപ് കണ്ണൻ

മംഗളം, മാധ്യമം സമരം, ജീവനക്കാര്‍ നേരിടുന്നത് ചൂഷണം എന്ന വാക്ക് മതിയാകാത്ത മനുഷ്യത്വ രാഹിത്യം; കെ.പി.റെജി അഭിമുഖം

സേവനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കണമെന്ന് ദുബായ് ജിഡിആർഎഫ്എ

SCROLL FOR NEXT