Web Series

'ഇത് ഉള്‍ക്കൊള്ളലിന്റെ ശക്തിയെക്കുറിച്ചുള്ള ഷോ'; ആണ്‍ ചുംബനം സെന്‍സര്‍ ചെയ്ത ഇന്ത്യന്‍ ചാനലിനെതിരെ 'ഷിറ്റ്‌സ് ക്രീക്ക്' ക്രിയേറ്റര്‍

ഇത്തവണത്തെ എമ്മി പുരസ്‌കാര വേദിയില്‍ തിളങ്ങിയ 9 പുരസ്‌കാരങ്ങള്‍ നേടിയ ടെലിവിഷന്‍ സീരീസായിരുന്നു 'ഷിറ്റ്‌സ് ക്രീക്ക്'. കോമഡി വിഭാഗത്തിലുള്ള പ്രധാന എമ്മി പുരസ്‌കാരങ്ങള്‍ എല്ലാം തന്നെ സിബിസിയുടെ ഈ കനേഡിയന്‍ സീരീസ് വാരിക്കൂട്ടിയിരുന്നു. അതിന് പിന്നാലെ ഇന്ത്യയിലടക്കം കൂടുതല്‍ പ്രേക്ഷകര്‍ സീരീസ് കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ സീരീസിലെ രണ്ട് ആണ്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള ചുംബനരംഗം സെന്‍സര്‍ ചെയ്ത ഇന്ത്യന്‍ ചാനലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷോയുടെ ക്രിയേറ്ററും നടനുമായ ഡാന്‍ ലെവി.

'കോമഡി സെന്‍ട്രല്‍ ഇന്ത്യ' എന്ന ചാനലാണ്, സീരീസിലെ അഞ്ചാം സീസണിലെ ഒരു രംഗം ഷെയര്‍ ചെയ്യവെ അതില്‍ നിന്ന് രണ്ട് പുരുഷകഥാപാത്രങ്ങള്‍ തമ്മിലുള്ള ചുംബനം കട്ട് ചെയ്ത് കളഞ്ഞത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സംഭവമെങ്കിലും അത് ഇപ്പോള്‍ കണ്ട സീരീസിന്റെ ക്രിയേറ്റര്‍ അതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

അപ്ലോഡ് ചെയ്ത സീനില്‍ പുരുഷനും സ്ത്രീയും, സ്ത്രീയും പുരുഷനും ചുംബിക്കുന്ന രംഗങ്ങളുണ്ടായിരുന്നു, എന്നാല്‍ അത് രണ്ടും സെന്‍സര്‍ ചെയ്യാതെ കോമഡി സെന്‍ട്രല്‍ ഇന്ത്യ പുരുഷകഥാപാത്രങ്ങള്‍ ചുംബിക്കുന്നത് മാത്രം കട്ട് ചെയ്തത്. എന്നാല്‍ ഇത് ഷോ മുന്നോട്ട് വെയ്ക്കുന്ന സന്ദേശത്തിന് തന്നെ വിരുദ്ധമാണെന്ന് ഡാന്‍ ട്വീറ്റ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ട് സ്ത്രീകള്‍ ചുംബിക്കുന്നത് നിങ്ങള്‍ കാണിച്ചു, ഒരു സ്ത്രീയും പുരുഷനും ചുംബിക്കുന്നതും നിങ്ങള്‍ കാണിച്ചു, പക്ഷേ രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള ചുംബനം ഒഴിവാക്കി. ഇത് ഉള്‍ക്കൊള്ളലിന്റെ ശക്തിയെക്കുറിച്ചുള്ള ഷോയാണ്. ഗേ റിലേഷന്‍ഷിപ്പിലെ സ്‌നേഹബന്ധം സെന്‍സര്‍ ചെയ്ത് കളയുന്നത് ഷോയുടെ മെസേജിന് തന്നെ വിരുദ്ധമാണ്
ഡാന്‍ ലെവി

കോമഡി സെന്‍ട്രലിന്റെ ഇന്ത്യന്‍ ചാനല്‍ മാത്രമാണ് സെന്‍സറിങ്ങ് നടത്തിയത്. മറ്റ് വിദേശ വെര്‍ഷനുകളില്‍ സെന്‍സറിങ്ങ് ഇല്ലാതെ തന്നെയാണ് രംഗങ്ങള്‍ ഷെയര്‍ ചെയ്തത്.

ക്വീര്‍ വ്യക്തിത്വങ്ങളെ വളരെ പോസിറ്റീവായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 'ഷിറ്റ്‌സ് ക്രീക്ക്' മികച്ച അഭിപ്രായമാണ് നിരൂപകരില്‍ നിന്നടക്കം നേടിയിട്ടുള്ളത്. ഷോയുടെ ക്രിയേറ്ററും ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന ഡാന്‍ ലെവി സീരീസില്‍ പാന്‍സെക്ഷ്വല്‍ ആയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT