Web Series

ഇനി പുതിയ ഹാരി പോട്ടര്‍ വരും ; സീരീസ് പ്രഖ്യാപിച്ച് മാക്‌സ്

ഹാരി പോട്ടറിനെയും ഹോഗ്വാര്‍ഡിസിനേയും അറിയാത്ത ഫാൻ്റസി ആരാധകര്‍ വളരെ വിരളമായിരിക്കും. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കി കൊണ്ട് ഹാരി പോട്ടര്‍ സീരീസ് അനൗണ്‍സ് ചെയ്തിരികുകായാണ് മാക്‌സും വാര്‍ണര്‍ ബ്രോസും. ജെ.കെ റൗളിങ്ങിൻ്റെ 7 ഹാരി പോട്ടര്‍ ബുക്കുകളെ ആസ്പദമാക്കിയായിരിക്കും സീരീസ് നിര്‍മിക്കുന്നത്.

ഹാരി പോട്ടറിൻ്റെയും കൂട്ടുകാരുടെയും കഥ വാര്‍ണര്‍ ബ്രോസ് 2001 മുതല്‍ സിനിമ ആക്കിയിട്ടുണ്ട്. ഡാനിയല്‍ റാഡ്ക്ലിഫ്, എമ്മ വാട്‌സണ്‍, റൂപര്‍ട്ട് ഗ്രിന്റ്റ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്. എന്നാല്‍ സീരിസില്‍ പുതിയ അഭിനേതാക്കളായിരിക്കുമെന്ന് മാക്‌സ് അറിയിച്ചിട്ടുണ്ട്. പുസ്തകത്തിലുള്ള പല പ്രധാനകഥകളും ഉള്‍പെടുത്താതെയാണ് സിനിമ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ഹാരി പോട്ടര്‍ സീരീസ് പുസ്തകത്തെ അടിസ്ഥാനമാക്കി കൃത്യമാക്കിയുള്ള അഡാപ്‌റ്റേഷന്‍ ആയിരിക്കുമെന്നും മാക്‌സ് അറിയിച്ചിട്ടുണ്ട്.

ജെ.കെ റൗളിങ് ആയിരിക്കും ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എന്നാല്‍ ജെ.കെ റൗളിങ്ങിൻ്റെ ട്രാന്‍സ് വിരുദ്ധ പരാമര്‍ശങ്ങള്‍ കാരണം, റൗളിങ്ങിനെ സീരിസില്‍ നിന്ന് മാറ്റണമെന്ന് ഒരുവിഭാഗം പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

150ൽ നിന്ന് 200 സ്ക്രീനുകളിലേക്ക്; രണ്ടാം വാരത്തിലും കുതിപ്പ് തുടർന്ന് "പെറ്റ് ഡിറ്റക്റ്റീവ്"

നൗഫൽ അബ്ദുള്ളയുടെ ആദ്യ സിനിമ എന്നതാണ് നൈറ്റ് റൈഡേഴ്സിലേക്ക് ആകർഷിച്ച ആദ്യ ഘടകം: സജിന്‍ അലി

'കളിക്കള'ത്തിലെ കള്ളനെ തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചനകളുണ്ട്: സത്യൻ അന്തിക്കാട്

ജോജു ജോർജ്-ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഫസ്റ്റ് ലുക്ക്

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

SCROLL FOR NEXT