Web Series

തിരിച്ചു വരവിന് ഒരുങ്ങി 'ഗോഡ് ഓഫ് മിസ്ചീഫ്'; 'ലോക്കി', 'എക്കോ' സീരീസുകളുടെ റിലീസ് തീയതി പ്രഖ്യാപിച്ച് മാർവൽ

'ലോക്കി'യുടെയും 'ഹോക്ക് ഐ' സ്പിൻ ഓഫ് സീരീസ് 'എക്കോ'യുടെയും റിലീസ് തീയതി മാർവൽ സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. ലോക്കി' സീസൺ 2 ഒക്ടോബർ 6നും, 'എക്കോ' നവംബർ 29നും റിലീസ് ചെയ്യും. മാർവൽ സ്റ്റുഡിയോസിൻറെ ആദ്യത്തെ സെക്കൻഡ് സീസണുള്ള സീരീസാണ് 'ലോക്കി' എന്നും ഫസ്റ്റ് സീസണിൽ ഉണ്ടായ ടൈം ലൈൻ എന്ടാൻഗ്ലെമെന്റിന്റെ തുടർച്ചയായിരിക്കും ഈ സീസൺ എന്നും കെവിൻ ഫെയ്‌ഗി പറഞ്ഞു. ടോം ഹിഡിൽ സ്റ്റൺ, സോഫിയ ഡിമാർട്ടീനോ, ഓവൻ വിൽ‌സൺ എന്നിവരോടൊപ്പം ഓസ്കാർ ജേതാവായ കെ ഹുയ് ക്വാനും സീരിസിൽ പ്രത്യക്ഷപെടും.

പക്ഷെ സീരിസിൽ വില്ലൻ വേഷമായ കാങ് ആയി അഭിനയിക്കുന്ന ജോനാതൻ മേയർസിനെ പറ്റി ചടങ്ങിൽ സംസാരിച്ചില്ല. മാർച്ച് 25ന് ജോനാതൻ മേയർസിനെ ഗാർഹിക പീഡനത്തിന് അറസ്റ്റ് ചെയ്തിരുന്നു. എറിക് മാർട്ടിനാണ് ലോക്കി സീസൺ 2വിൻറെ തിരക്കഥ. 'മൂൺനെറ്റി'ന് ശേഷം ജസ്റ്റിൻ ബെൻസണും, ആരോൺ മൂർഹെഡ്‌മാണ് സീരിസ് സംവിധാനം ചെയുന്നത്.

ബധിരയായ നേറ്റീവ് അമേരിക്കൻ അസ്സാസിനായ മായ ലോപ്പസിന്റെ കഥപറയുന്ന സീരീസാണ് 'എക്കോ'. എല്ലാ എപ്പിസോഡുകളും ഒരുമിച്ച് പുറത്തിറങ്ങുന്ന മാർവലിന്റെ ആദ്യത്തെ സീരീസ് കൂടിയാണ് 'എക്കോ'. സാൻ മക്ലാനൻ, ഗ്രഹാം ഗ്രീൻ, ചീസ്കെ സ്‌പെൻസർ, റ്റാൻറ്റൂ കാർഡിനൽ, കോടി ലൈറ്റനിംഗ്, സിഡ്നി ഫ്രീലാൻഡ് തുടങ്ങി വലിയ കാസറ്റ് ആൻഡ് ക്രൂ ആണുള്ളത്. കൂടാതെ ചാർളി കോക്സ് 'ഡെയർ ഡെവിൾ' ആയി ഈ സീരിസിലൂടെ തിരിച്ചു വരും.

2021ലും 2022ലും സീരീസും സിനിമയും ഉൾപ്പടെ 11 പ്രൊജക്റ്റാണ് മാർവൽ പുറത്തുവിട്ടത്. എന്നാൽ ഈ വർഷം മുതൽ അതിന് മാറ്റം വരുത്തി 'ക്വാളിറ്റി ഓവർ ക്വാണ്ടിറ്റി' എന്ന നിലയിൽ പഴയതുപോലെ ചിത്രീകരിക്കാനാണ് മാർവൽ തിരുമാനിച്ചിരിക്കുന്നത്. അതിൻ്റെ ഭാഗമായി ഈ വർഷം അനൗൺസ് ചെയ്തിരുന്ന 'വക്കാണ്ട ഫോർ എവറി'ന്റെ സ്പിൻ ഓഫായ 'അയൺ ഹാർട്ടും', 'വാണ്ടവിഷൻ' സ്പിൻ ഓഫായ 'അഗത കവൻ ഓഫ് കെയോസും' അടുത്ത വർഷത്തേക്ക് സ്ട്രീമിംഗ്  മാറ്റിവച്ചു. 

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT