Web Series

ആദ്യ സീസണിന്റെ ഇരട്ടിക്കാഴ്ചക്കാര്‍ ; 'യുഫോറിയ'യ്ക്ക് മൂന്നാം സീസണ്‍ പ്രഖ്യാപിച്ച് എച്ച്ബിഒ

അമേരിക്കന്‍ ടീന്‍ ഡ്രാമാ സീരീസായ യുഫോറിയക്ക് മൂന്നാം സീസണുണ്ടാകുമെന്ന് അറിയിച്ച് എച്ച്ബിഒ. ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ടാം സീസണ്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കെയാണ് മൂന്നാം സീസണ്‍ ഉണ്ടാകും എന്ന ഔദ്യോഗികമായ അറിയിപ്പ്. ആദ്യ സീസണിന്റെ ഇരട്ടിക്കാഴ്ചക്കാര്‍ രണ്ടാം സീസണിന്റെ ആദ്യ എപ്പിസോഡുകള്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ സീരീസിനുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാം ലെവിന്‍സണ്‍ എഴുതുകയും, ക്രിയേറ്റ് ചെയ്യുകയും ചെയ്തിരിക്കുന്ന സീരീസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത് 2019ലായിരുന്നു. സെന്‍ഡേയയാണ് സീരീസിലെ കേന്ദ്രകഥാപാത്രമായ റൂവിനെ അവതരിപ്പിക്കുന്നത്. ആദ്യ സീസണിലെ പ്രകടനത്തിന് സെന്‍ഡേയയ്ക്ക് മികച്ച നടിക്കുള്ള എമ്മി പുരസ്‌കാരം ലഭിച്ചിരുന്നു.

ഹണ്ടര്‍ ഷേഫര്‍, നിക കിംഗ്, എറിക് ഡേന്‍, ആന്‍ഗസ് ക്ലൗഡ് തുടങ്ങിയവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഇസ്രയേലി സീരീസിന്റെ റീമേക്കായിരുന്നു യുഫോറിയ.

റൂ എന്ന ഡ്രഗ് അഡിക്ട് ആയ വിദ്യാര്‍ത്ഥിനിയെ മുന്‍നിര്‍ത്തി അവള്‍ക്ക് ചുറ്റുമുള്ള ഒരുകൂട്ടം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതമാണ് സീരീസ് പ്രമേയമാക്കുന്നത്. മയക്ക്മരുന്നിന്റെയും, സെക്‌സിന്റെയും, വയലന്‍സിന്റെയുമെല്ലാം സാന്നിധ്യം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മാനസികമായി എങ്ങനെ ബാധിക്കുന്നുവെന്ന് സീരീസ് ചര്‍ച്ച ചെയ്യുന്നു. എച്ച്ബിഒ മാക്‌സില്‍ സ്ട്രീം ചെയ്യുന്ന സീരീസ് ഇന്ത്യയില്‍ ഹോട്‌സ്റ്റാറില്‍ ലഭ്യമാണ്.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT