Entertainment

ജിന്ന് ആയി സൗബിനും നിമിഷയും, സിദ്ധാര്‍ത്ഥ് ഭരതന്‍ ‘കലി’യുടെ തിരക്കഥാകൃത്തിനൊപ്പം 

THE CUE

രണ്ട് സംസ്ഥാന പുരസ്‌കാര ജേതാക്കള്‍ അവാര്‍ഡിന് പിന്നാലെ ഒരുമിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ജിന്നിനുണ്ട്

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന പുതിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നിമിഷാ സജയനും പ്രധാന കഥാപാത്രങ്ങളാകുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന്റെ രചയിതാവ്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. പ്രശാന്ത് പിള്ള സംഗീതവും, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗും. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ സിനിമകളാണ് മുമ്പ് പ്രേക്ഷകരിലെത്തിയത്. ഹാസ്യപശ്ചാത്തലത്തിലുള്ള എന്റര്‍ടെയിനറായിരിക്കും ജിന്ന് എന്ന് തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍ ദ ക്യുവിനോട് പറഞ്ഞു. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

ഹാസ്യപശ്ചാത്തലത്തിലുള്ള എന്റര്‍ടെയിനറായിരിക്കും ജിന്ന്
രാജേഷ് ഗോപിനാഥന്‍

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ട താരങ്ങളാണ് സൗബിന്‍ ഷാഹിറും നിമിഷാ സജയനും. രണ്ട് സംസ്ഥാന പുരസ്‌കാര ജേതാക്കള്‍ അവാര്‍ഡിന് പിന്നാലെ ഒരുമിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ജിന്നിനുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് നിമിഷ ഇപ്പോള്‍ അഭിനയിക്കുന്നത്. ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ അമ്പിളി അവസാന ഷെഡ്യൂളിലാണ് സൗബിന്‍ ഷാഹിര്‍.

സര്‍ക്കാര്‍, ജെല്ലിക്കെട്ട് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രാഹകനാകുന്ന സിനിമയാണ് ജിന്ന്.

'ഞാൻ ഒരു ഫാമിലി മാനായി പോയില്ലേ...'; ഒന്നിനൊന്ന് തകർപ്പൻ പെർഫോമൻസുമായി ജയറാമും കാളിദാസും, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്; വാഹന പ്രേമികളുടെ മനം കവര്‍ന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

SCROLL FOR NEXT