Short Films

'സംഘാടകരുടെ ശ്രദ്ധയ്ക്ക്', കൊവിഡിലെങ്കിലും മനുഷ്യരോട് വിവേചനമില്ലാതിരിക്കാം; ഷോര്‍ട്ട് ഫിലിം

ലോക്ക്ഡൗണ് സമയത്തെങ്കിലും മനുഷ്യരെ സാമ്പത്തികാടിസ്ഥാനത്തില്‍ തരം തിരിക്കാതെ കാണണം എന്ന പ്രമേയവുമായി ഷോര്‍ട്ട് ഫിലിം. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെറുസിനിമ റിലീസ് ചെയ്തത്. ചങ്ങനാശേരി സ്വദേശി നഹാസ് നാസ്സര്‍ ആണ് സംവിധാനം.

'ഞാന്‍ പ്രകാശന്‍' , 'കെട്ട്യോളാണ് എന്റെ മാലാഖ' എന്നി ചിത്രങ്ങളില്‍ കഥാപാത്രമായിരുന്ന സ്മിനു സിജോയും ഡോ.എംബി മുഹമ്മദ് സാദിഖുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ സഞ്ജന നഹാസ് , ഫഹദ് താസിം, നാസറുദീന്‍ അബ്ദുല്‍ റസാഖ്, റെമീസ് റഷീദ്, നസ്ലീന്‍ ശ്രീജിത്ത് എസ് , അജാസ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

തിരക്കഥ തസ്ലീം റസാകും ക്യാമറ സുബിന്‍ മാത്യുവും എഡിറ്റിംഗ് നിഷാദ് യുസുഫും മ്യൂസിക് ടോണി ജോസഫും നിര്‍വഹിച്ചിരിക്കുന്നു.സുരാജ് വെഞ്ഞാറമ്മൂടിന്റെ അവതരണത്തിലാണ് ഈ ചെറുചിത്രം.

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT