Short Films

പീക്കാബൂ, മലയാളിയുടെ ഹിന്ദി ഹൊറര്‍ ഷോര്‍ട്ട് ഫിലിം ആമസോണ്‍ പ്രൈമില്‍

മലയാളിയുടെ ഹിന്ദി ഹൊറര്‍ ത്രില്ലര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ശ്രദ്ധ നേടുന്നു. ഷമല്‍ ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് 'പീക്കാബൂ' ആമസോണ്‍ പ്രൈമില്‍ ഉള്‍പ്പെടെ റിലീസ് ചെയ്തിരുന്നു.

രാവി' എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പുരോഗമിക്കുന്നത്. അടിക്കടിയുണ്ടാകുന്ന പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ പേരില്‍ വാര്‍ത്താപ്രാധാന്യം നേടിയ ഒരു കോണ്‍വെന്റ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ് പീക്കാബൂ.

രാവി കിഷോര്‍, പൂര്‍ണ്ണിമ ശങ്കര്‍, നീന കെ തമ്പി, ജിസ മേരി ജോണ്‍, ഷൈജാസ് കെ എം തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. രചനയും എഡിറ്റിംഗും സംവിധായകന്റേതാണ്. ഛായാഗ്രഹണം രാകേഷ് ധരന്‍. സംഗീതം വര്‍ക്കി.

ആമസോണ്‍ പ്രൈമില്‍ ഇന്ത്യയ്ക്ക് പുറത്തുമാത്രമാണ് ചിത്രം കാണാനാവുക. എന്നാല്‍ ആപ്പിള്‍ ഐ ട്യൂണ്‍സ് ഉള്‍പ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നീസ്ട്രീം, സൈന പ്ലേ, കേവ്, ജയ്‌ഹോ മൂവീസ്, തീയറ്റര്‍ പ്ലേ, മെയിന്‍സ്ട്രീം ടിവി, റൂട്ട്‌സ്, ഫസ്റ്റ് ഷോസ്, ലൈം ലൈറ്റ്, ഹൈ ഹോപ്പ്‌സ്, സിനിയ, സോഫി ടിവി എന്നീ പ്ലാറ്റ്‌ഫോമുകളിലും ചിത്രം കാണാം.

ഗോവയിലെ പനജിയാണ് പശ്ചാത്തലമായി ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെങ്കിലും കോണ്‍വെന്റ് ഹോസ്റ്റല്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് മട്ടാഞ്ചേരിയിലാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ചാര്‍ലി' ചിത്രീകരിച്ച അതേ വീടാണ് ഹോസ്റ്റലായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. അപ്പു ഭട്ടതിരി, അരവിന്ദ് മന്മഥന്‍ എന്നീ എഡിറ്റര്‍മാരുടെ അസോസിയേറ്റ് ആയിരുന്ന ആളാണ് ഷമല്‍ ചാക്കോ.

മാധ്യമത്തിലെ പ്രതിസന്ധി ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം | Madhyamam Journalists Interview

ഒരു വാക്ക് ടു റിമെംബർ

ക്രിക്കറ്റ് പശ്ചാത്തലമാക്കി പുതിയ തമിഴ് ചിത്രവുമായി ഷെയ്‌ൻ നിഗം; സംവിധാനം ജഗൻ പെരിയസാമി

Another Thriller on Cards; സൈജു കുറുപ്പിന്റെ സസ്പെൻസ് ത്രില്ലർ, ആകാംഷ ഉയർത്തി 'ആരം' ട്രെയ്‌ലർ

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

SCROLL FOR NEXT