Another Thriller on Cards; സൈജു കുറുപ്പിന്റെ സസ്പെൻസ് ത്രില്ലർ, ആകാംഷ ഉയർത്തി 'ആരം' ട്രെയ്‌ലർ

Another Thriller on Cards; സൈജു കുറുപ്പിന്റെ സസ്പെൻസ് ത്രില്ലർ, ആകാംഷ ഉയർത്തി 'ആരം' ട്രെയ്‌ലർ
Published on

ഗുഡ് ഹോപ്പ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിർമ്മിച്ച്, രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിലെത്തും.

ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും അതിന് പിന്നിലെ ദുരൂഹതകളുമാണ് ട്രെയിലറിൽ കാണിക്കുന്നത്. ഒരു കൊലപാതക ഇൻവെസ്റ്റിഗേഷന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിലർ തുടക്കം മുതൽ അവസാനം വരെ സസ്പെൻസും ഉദ്വേഗവും നിലനിർത്തുന്നു.അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം ഓരോ കഥാപാത്രത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന രംഗങ്ങളും അപ്രതീക്ഷിതമായി പുറത്തുവരുന്ന സൂചനകളും ട്രെയിലറിന്റെ ത്രില്ലർ സ്വഭാവത്തിന് ആക്കം കൂട്ടുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന ഉദ്യോഗസ്ഥരുടെ രംഗങ്ങളും ട്രെയിലറിൽ ശ്രദ്ധേയമാണ്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്ത്? ആരാണ് അതിന് പിന്നിൽ? തുടങ്ങിയ ചോദ്യങ്ങൾ പ്രേക്ഷകരിൽ അവശേഷിപ്പിച്ചുകൊണ്ടാണ് ട്രെയിലർ മുന്നോട്ടുപോകുന്നത്.

വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പ്, ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പ് എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിക്കുന്നത്. ഒരു കൊലപാതക അന്വേഷണത്തിന്റെ വിവിധ തലങ്ങളെ സസ്പെൻസിന്റെയും ദുരൂഹതയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ‘ആരം’, ട്രെയിലർ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തുകയാണ്.

സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വി. സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിർവഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

ബാബു പിള്ളൈയാണ് പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ റോബിൻ ടോം, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ മാമിജോ, ഡിസ്ട്രിബൂഷൻ ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.

logo
The Cue
www.thecue.in